സുരേഷ് കുമാറിനെ ട്രോളി മമ്മൂട്ടി
Tuesday, September 10, 2019 10:01 AM IST
ന​ടി മേ​ന​ക​യു​ടെ​യും നി​ർ​മാ​താ​വും ന​ട​നു​മാ​യ സു​രേ​ഷ് കു​മാ​റി​ന്‍റെ​യും മ​ക​ളാ​യ കീ​ർ​ത്തി ചെ​റി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ത​ന്നെ സി​നി​മാരാം​ഗ​ത്ത് ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചുക​ഴി​ഞ്ഞു. മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തോ​ടെ മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡും കീ​ർ​ത്തി സ്വ​ന്ത​മാ​ക്കി.

സി​നി​മാ രം​ഗ​ത്തെ കാ​ര​വ​ൻ സം​സ്കാ​ര​ത്തോ​ട് എ​തി​ർ​പ്പു​ള്ള ആ​ളാ​ണ് സു​രേ​ഷ് കു​മാ​ർ. ഇ​ക്കാ​ര്യം അ​റി​യാ​വു​ന്ന ന​ട​ൻ മ​മ്മൂ​ട്ടി ഇ​തേ​പ്പ​റ്റി കീ​ർ​ത്തി​യോ​ടു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സു​രേ​ഷ് കു​മാ​ർ. അ​ടു​ത്തി​ടെ കു​ടും​ബ​വു​മൊ​ത്ത് മ​മ്മൂ​ട്ടി​യു​ടെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ പോ​യ​പ്പോ​ഴു​ള്ള അ​നു​ഭ​വ​മാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

മ​മ്മൂ​ക്ക കീ​ർ​ത്തി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി കാ​ര​വ​നൊ​ക്ക കാ​ണി​ച്ചി​ട്ട് പ​റ​ഞ്ഞു, നീ​യും ഇ​തു​പോ​ലൊ​ന്ന് വാ​ങ്ങ​ണം.​പ​ക്ഷേ നി​ന്‍റെ അ​ച്ഛ​ൻ സ​മ്മ​തി​ക്കി​ല്ല. അ​വ​ൻ ഇ​തി​ന് എ​തി​രാ​ണ്-​സു​രേ​ഷ് കു​മാ​ർ അഭിമുഖത്തിൽ പ​റ​ഞ്ഞു.

ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ എ​ല്ലാ​വ​രും ഒ​രു കു​ടും​ബം പോ​ലെ ക​ഴി​ഞ്ഞി​രു​ന്ന പ​ഴ​യ​കാ​ല​ത്തെ അ​നു​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് താ​ൻ കാ​ര​വ​ൻ സം​സ്കാ​ര​ത്തെ എ​തി​ർ​ത്തി​രു​ന്ന​തെ​ന്ന് സു​രേ​ഷ് കു​മാ​ർ പ​റ​യു​ന്നു. പ​ണ്ട് ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ മ​ര​ച്ചു​വ​ട്ടി​ലോ വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലോ ഒ​ന്നി​ച്ചി​രു​ന്ന് സം​സാ​രി​ക്കും. ചി​ല ന​ട​ന്മാ​ർ കാ​ര​വ​നി​ൽ അ​ഭ​യം തേ​ടി​യ​പ്പോ​ൾ ആ ​സ്നേ​ഹ​ബ​ന്ധം പോ​കു​മ​ല്ലോ എ​ന്നോ​ർ​ത്താ​ണ് താ​ൻ അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​ണ്ട് കാ​ര​വ​നെ എ​തി​ർ​ത്ത താ​ൻ ഇ​പ്പോ​ൾ കാ​ര​വ​നി​ൽ ഇ​രി​ക്കു​ന്ന​തു കാ​ണു​ന്പോ​ൾ കൂ​ട്ടു​കാ​ർ ക​ളി​യാ​ക്കാ​റു​ണ്ടെ​ന്നും സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.