സമയം രാത്രി 12, മോഹൻലാലിന് പിറന്നാളുമ്മകളുമായി മമ്മൂട്ടിയെത്തി
Tuesday, May 21, 2024 8:38 AM IST
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന് പിറന്നാളാശംസകളുമായി മമ്മൂട്ടി. രാത്രി കൃത്യം 12ന് ഫേസ്ബുക്കിലൂടെയാണ് മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി എത്തിയത്.
മോഹൻലാലിനെ ചേർത്തുനിർത്തി ഉമ്മ നൽകുന്നൊരു ചിത്രമാണ് താരം പങ്കുവച്ചത്. പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി കുറിച്ചത്.
നിരവധി പേരാണ് താരരാജാവിന് ആശംസകളുമായി എത്തിയിരിക്കുന്നത്. മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പലയിടങ്ങളിലും ആഘോഷപരിപാടികൾ നടക്കുന്നുണ്ട്.
നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. ശോഭനയാണ് ചിത്രത്തിലെ നായികയ തൊടുപുഴയിൽ ചിത്രീകരണം നടക്കുന്നിടത്താണ് നിലവിൽ മോഹൻലാലുള്ളത്.
തിരശീലയിൽ ആടിത്തീർത്ത ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ ആ അഭിനയകുലപതി ഇന്ന് തന്റെ അറുപത്തിനാലാം പിറന്നാളാണ് ആഘോഷിക്കുന്നത്.