മമ്മൂട്ടി-അജയ് വാസുദേവ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു
Tuesday, July 16, 2019 12:53 PM IST
മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. " ഷൈലോക്ക്' എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകൻ ജോഷിയാണ് സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടത്തിയത്.
ബിബിൻ മോഹൻ, അനീഷ് എന്നിവരുടേതാണ് തിരക്കഥ. സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല. മീന, അരുണ്‍ ഗോപി, ലാലു അലക്സ്, ജോബി ജോർജ്, ലിബർട്ടി ബഷീർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് ഏഴിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
രാജാധിരാജ, മാസ്റ്റർപീസ് എന്നീ സിനിമകൾക്കു ശേഷം മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണിത്. ഗുഡ്വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ഷൈലോക്ക് നിർമിക്കുന്നത്.