മണിയൻപിള്ള രാജുവിന്റെ മകൻ വിവാഹിതനായി
Saturday, January 18, 2020 3:04 PM IST
മണിയൻപിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി. ഐശ്വര്യ പി. നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
ജനുവരി 19ന് തിരുവനന്തപുരത്ത് സിനിമ,രാഷ്ട്രിയ, സാംസ്ക്കാരിക രംഗത്തെ സുഹൃത്തുക്കൾക്കായി വിവാഹസത്ക്കാരം ഒരുക്കുന്നുണ്ട്. സച്ചിന്റെ സഹോദരൻ നിരഞ്ജ് അഭിനേതാവാണ്.