മഞ്ജു വാര്യർ സുരാജ് വെഞ്ഞാറമൂടിന്റെ നായികയാകുന്നു
Saturday, January 25, 2020 12:11 PM IST
മഞ്ജു വാര്യർ സുരാജ് വെഞ്ഞാറമൂടിന്റെ നായികയാകുന്നു. എം. മുകുന്ദൻ രചിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി ഹരിഹരൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുവരും നായികനായകന്മാരായി എത്തുന്നത്. മുകുന്ദൻ തന്നെയാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നതും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.