വി​ജ​യ് സേ​തു​പ​തി‍യുടെ നായികയാകാൻ മ​ഞ്ജു വാ​ര്യ​ർ
Monday, December 9, 2019 10:30 AM IST
മാ​ർ​ക്കോ​ണി മ​ത്താ​യി എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം വി​ജ​യ് സേ​തു​പ​തി വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ. ഇ​ത്ത​വ​ണ മ​ഞ്ജു വാ​ര്യ​രു​ടെ നാ​യ​ക​നാ​യാ​ണ് വി​ജ​യ് സേ​തു​പ​തി അ​ഭി​ന​യി​ക്കു​ന്ന​ത്. കെ​യ​ർ ഒ​ഫ് സൈ​റാബാ​നു എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളാ​യ ആ​ർ.​ജെ. ഷാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും അ​ഭി​ന​യി​ക്കു​ന്ന​ത്.

ഷാ​ന്‍റെ പ്ര​ഥ​മ സം​വി​ധാ​ന സം​രം​ഭ​മാ​ണി​ത്. ബി​ജു മേ​നോ​നും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ചി​ത്രം ത​മി​ഴി​ലും മൊ​ഴി​മാ​റ്റി​യെ​ത്തും. ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ളെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച് വ​ന്പ​ൻ വി​ജ​യം നേ​ടി​യ 96 എ​ന്ന ചി​ത്ര​ത്തി​ൽ ആ​ദ്യം നാ​യി​ക​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് മ​ഞ്ജു വാ​ര്യ​രെ​യാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് അ​ത് ന​ട​ക്കാ​തെ പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും സം​വി​ധാ​യ​ക​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കും. മ​ഞ്ജു വാ​ര്യ​രും നി​ർ​മ്മാ​ണ പ​ങ്കാ​ളി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. മ​ധു വാ​ര്യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ല​ളി​തം സു​ന്ദ​രം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മ​ഞ്ജു വാ​ര്യ​ർ ഇ​നി അ​ഭി​ന​യി​ക്കു​ക.​ബി​ജു മേ​നോ​നാ​ണ് നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.