മഞ്ജു വാര്യരുടെ ചതുർമുഖം
Thursday, March 19, 2020 10:13 AM IST
മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത് കമല ശങ്കർ, സലിൽ.വി എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുർ മുഖം. രഞ്ജി പണിക്കർ, ശ്രീകാന്ത് മുരളി, ഷാജു ശ്രീധർ, ബാലാജി ശർമ്മ, നവാസ് വള്ളിക്കുന്ന്, ബാബു അന്നൂർ, നിരഞ്ജന അനൂപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവഹിക്കുന്നു. അഭയകുമാർ, അനിൽ കുര്യൻ എന്നിവർ ചേർന്നു തിരക്കഥ, സംഭാഷണമെഴുതുന്നു. ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ ജിസ് തോമസ്, ജെസ്റ്റിൻ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.