"അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യം ക​ണ്ട് എ​ന്‍റെ ക​ണ്ണു​നി​റ​ഞ്ഞു​പോ​യി'
Monday, September 13, 2021 6:54 PM IST
അ​ന്യ​ഭാ​ഷ​യി​ൽ​നി​ന്നെ​ത്തി മ​ല​യാ​ള​ത്തി​ന്‍റെ മ​നം​ക​വ​ർ​ന്ന ന​ടി​യാ​ണ് മ​ന്യ. താ​ര​ത്തി​ന്‍റെ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ലോ​ഹി​ത​ദാ​സ് ചി​ത്ര​മാ​യ ജോ​ക്ക​റി​ലെ ക​മ​ല. എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും മ​ത്സ​രി​ച്ച​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ലെ ഒ​രു രം​ഗ​ത്തി​ൽ താ​ൻ വി​കാ​രാ​ധീ​ന​യാ​യി​പ്പോ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് മ​ന്യ.

ന​ട​ൻ ബ​ഹ​ദൂ​ർ പു​ലി​ക്കൂ​ട്ടി​ൽ കു​ടു​ങ്ങി​യ രം​ഗ​ത്തെ​ക്കു​റി​ച്ചാ​ണ് മ​ന്യ വി​വ​രി​ച്ച​ത്. ആ ​സീ​ന്‍ ചി​ത്രീ​ക​രി​ക്കു​മ്പോ​ള്‍ താ​ന്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യം ക​ണ്ട് ത​ന്‍റെ ക​ണ്ണ് നി​റ​ഞ്ഞു​പോ​യെ​ന്നും ന​ടി പ​റ​ഞ്ഞു.



'കാ​മ​റ​യും ലൈ​റ്റു​മെ​ല്ലാം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും അ​ത് അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ല്ല. അ​ദ്ദേ​ഹം ശ​രി​ക്കും ക​ര​യു​ക​യാ​ണ് എ​ന്നാ​ണ് ഞാ​ന്‍ ക​രു​തി​യ​ത്. പി​ന്നെ അ​ച്ഛ​നു​മാ​യു​ള്ള ബ​ന്ധ​മൊ​ക്കെ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നി​ല്ല, വ​ള​രെ റി​യ​ലി​സ്റ്റി​ക് ആ​യി​രു​ന്നു.'- മ​ന്യ പ​റ​യു​ന്നു.

ജോ​ക്ക​ര്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​ത് എ​ല്ലാം വ​ള​രെ മു​തി​ര്‍​ന്ന, ക​ഴി​വു​ള്ള താ​ര​ങ്ങ​ളാ​യി​രു​ന്നു. പ​ക്ഷെ അ​വ​ര്‍​ക്കാ​ര്‍​ക്കും ജാ​ഡ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​താ​ണ് ത​ന്നെ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷി​ച്ച​തെ​ന്നും മ​ന്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.