മരയ്ക്കാർ 2020ൽ എത്തും
Saturday, August 17, 2019 11:24 AM IST
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം 2020 മാർച്ച് 26ന് തീയറ്ററുകളിലെത്തുമെന്ന് റിപ്പോർട്ടുകൾ. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
മഞ്ജു വാര്യരാണ് സിനിമയിലെ നായിക. അർജുൻ, സുനിൽ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവർ സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആശിർവാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സി.ജെ. റോയ്, സന്തോഷ് ടി. കുരുവിള എന്നിവരാണ് സിനിമ നിർമിക്കുന്നത്.