മോഹൻലാലിനൊപ്പം ആർച്ചയായി കീർത്തി; മരയ്ക്കാറിന്റെ പുതിയ പോസ്റ്റർ
Sunday, January 19, 2020 4:40 PM IST
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. കീർത്തി സുരേഷ് അവതരിപ്പിക്കുന്ന ആർച്ച എന്ന കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്ററാണ് ആശീർവാദ് ഫിലിംസ് പുറത്തുവിട്ടത്. കുഞ്ഞാലി മരയ്ക്കാറായി മോഹൻലാലും പോസ്റ്ററിലുണ്ട്.
ഇരുവരെയും കൂടാതെ, മഞ്ജു വാര്യർ, അർജുൻ, പ്രഭു, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ധിഖ്, കല്യാണി പ്രിയദർശൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
അഞ്ച് ഭാഷകളിൽ 5,000 തീയറ്ററുകളിലായി മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യും. ആശിർവാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സി.ജെ. റോയ്, സന്തോഷ് ടി. കുരുവിള എന്നിവരാണ് സിനിമ നിർമിക്കുന്നത്.