ജാസുവിനെ കണ്ടെത്തുന്ന വെള്ളിയാഴ്ച: ചിത്രങ്ങള്‍ പങ്കുവച്ച് മീര
Tuesday, June 28, 2022 2:06 PM IST
ലോഹിതദാസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരമാണ് മീര ജാസ്മിന്‍. ദിലീപ് നായകനായ സൂത്രധാരനിലൂടെയായിരുന്നു മീരയുടെ അരങ്ങേറ്റം. പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളെ മീര അവകരിപ്പിച്ചു.

വിവാഹശേഷം സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത മീര സത്യന്‍ അന്തിക്കാടിന്‍റെ മകള്‍ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. ഈ ചിത്രത്തില്‍ വളരെ പക്വതയാര്‍ന്ന കഥാപാത്രത്തെയാണ് മീര ജാസ്മിന്‍ അവതരിപ്പിച്ചത്.

മകള്‍ എന്ന സിനിമയിലൂടെ തിരിച്ചെത്തിയ മീര ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ് ‍. ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ സ്വകാര്യജീവിതത്തിന്‍റെ ചില ഏടുകളും താരം പങ്കുവച്ചിരിക്കുകയാണ്. തന്‍റെ പഴയ സഹപാഠികള്‍ക്കൊപ്പം പകര്‍ത്തിയ രണ്ട് ചിത്രങ്ങളാണ് ഷെയര്‍ ചെയ്തത്. തിരുവല്ല സ്വദേശിയായ മീരാ ജാസ്മിന്‍ പഠിച്ചത് തിരുവല്ല മാര്‍ത്തോമാ റെസിഡന്‍ഷ്യല്‍ സ്കൂളിലായിരുന്നു. സ്കൂളിന് മുന്നിലിരുന്ന് പകര്‍ത്തിയ ചിത്രവും കൂട്ടുകാര്‍ക്കൊപ്പം അവധികള്‍ ആഘോഷിക്കുകയും ചെയ്യുന്ന ചിത്രമാണിത്. ജാസൂവിനെ കണ്ടെത്തുന്ന വെള്ളിയാഴ്ച ... എന്ന ക്യാപ്ഷനും കൊടുത്താണ് മീര ചിത്രം പങ്കുവച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മീര ജാസ്മിന്‍റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ സംവിധായകന്‍ അരുണ്‍ ഗോപിയും നടി അഹാന കൃഷ്ണയും ചിത്രത്തിന് താഴെ കമന്‍റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.