Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Cinema
അഭിനയത്തിന്‍റെ എല്ലാമെല്ലാം...
Saturday, May 21, 2022 4:42 PM IST
എസ്. മഞ്ജുളാദേവി
സൂപ്പർതാരം മോഹൻലാൽ 62-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ആ അഭിനയ വൈവിധ്യത്തിലേക്ക് ഒരു മിഴി തുറക്കൽ...
ഗൂഗിളിൽ മോഹൻലാൽ എന്ന് ടൈപ്പ് ചെയ്യുന്പോൾ തെളിഞ്ഞുവരുന്ന വിവരങ്ങൾക്കൊപ്പം ജനം ചോദിക്കുന്ന ചില ചോദ്യങ്ങൾ കൂടി ചിലപ്പോൾ തെളിഞ്ഞുവരാറുണ്ട്. അതിൽ ഒന്ന് ഇതാണ്- Is mohanlal god of acting.
അഭിനയത്തിന്‍റെ ദൈവം അല്ലെങ്കിൽ ആത്യന്തിക സത്യം എന്നു പറയുവാൻ കഴിയുമോ എന്നറിയില്ല. എന്നാൽ ദൈവികമായ ഒരു സ്പർശം മോഹൻലാൽ എന്ന നടനിലുണ്ട്. ഭരതത്തിന്‍റെ ക്ലൈമാക്സ് രംഗത്ത് തന്‍റെ ഗുരു കൂടിയായ സഹോദരന്‍റെ ഭാര്യയുടെ അരികിലിരുന്ന് മോഹൻലാലിന്‍റെ കഥാപാത്രം ചോദിക്കുന്നുണ്ട്- ""ഏത് വേഷം കെട്ടണം, എന്ത് എന്ത് അഭിനയിക്കണം, നൊന്ത് പിടയുന്പോഴും കരഞ്ഞില്ല, ചിരിച്ചു. അണയാത്ത ചിതയിൽ ചവിട്ടിനിന്നുകൊണ്ട് പാടി....''
സഹോദരന്‍റെ (നെടുമുടി വേണു അഭിനയിച്ച രാമനാഥൻ എന്ന കഥാപാത്രം) മരണം പുറത്തറിയിച്ചാൽ സംസാരശേഷിയില്ലാത്ത അനിയത്തിയുടെ വിവാഹം മുടങ്ങും എന്നതിനാൽ തന്‍റെ എല്ലാമെല്ലാമായ ജേഷ്ഠന്‍റെ ചിതയെരിയുന്പോഴും വിവാഹാഘോഷം നടത്തേണ്ടി വരുന്ന ഒരനിയന്‍റെ നിസഹായതയും ധർമസങ്കടവും എന്താണെന്നറിയണമെങ്കിൽ ഭരതത്തിലെ മോഹൻലാലിന്‍റെ അഭിനയം തന്നെ കാണണം.
അടുത്തിടെ നമ്മളെ വിട്ടുപോയ തിരക്കഥാകൃത്ത് ജോൺപോൾ ഭരതത്തിലെ മോഹൻലാലിന്‍റെ അഭിനയത്തെ എരിഞ്ഞാട്ടം എന്നാണ് വിശേഷിപ്പിച്ചത്. ബോൺ ആക്ടർ എന്നും ജോൺ പോൾ അടയാളപ്പെടുത്തിയ മോഹൻലാലിനെക്കുറിച്ച് ജോൺപോൾ പറയുന്നത് ചില അഭിനേതാക്കൾ അഭിനേതാക്കളായി ജനിക്കുന്നു എന്നാണ്. മോഹൻലാലിന്‍റെ കഥാപാത്രപ്രവേശത്തിന് അദ്ദേഹം ചൂണ്ടിക്കാട്ടിയ ഉപമ ഗജവീരനായ ഗുരുവായൂർ കേശവന്‍റേതും. കേശവൻ ഗുരുവായൂരപ്പന്‍റെ ആനയാകുന്നത് ഭഗവാന്‍റെ തിടന്പേറ്റുന്പോഴാണ്.
ഷൂട്ടിംഗ് സെറ്റിൽ തമാശ പറഞ്ഞിരിക്കുന്ന ലാൽ സംവിധായകൻ ആക്ഷൻ പറയുന്പോൾ കഥാപാത്രമായി മാറുന്നു എന്ന് പറഞ്ഞിരുന്നു ജോൺ പോൾ. മോഹൻലാലിന്‍റെ ചില അഭിമുഖങ്ങളിൽ സ്വന്തം അഭിനയത്തെക്കുറിച്ച് സൂപ്പർ നായകൻ പറയുന്നതും ഇതുതന്നെ. ആക്ഷനും കട്ടിനും ഇടയിൽ മാത്രമാണ് താൻ കഥാപാത്രമാകുന്നത് എന്ന് തന്നെയാണ്.
ദേവാസുരത്തിലെ അസുരാംശമുള്ള ദേവനായ മംഗലശേരി നീലകണ്ഠനായി മാറി ""എന്താ വാര്യരേ ഞാൻ ഇങ്ങനെയായത് ''എന്ന് കുസൃതി ചിരിയോടെ ചോദിക്കുവാനും ""ഇതെന്‍റെ മരണമാണ് മംഗലശേരി നീലകണ്ഠന്‍റെ മരണം'' എന്ന് നെഞ്ചുപൊട്ടി വിതുന്പുവാനും മലയാളികളുടെ ലാലേട്ടന് നൊടിയിട മതി എന്നർഥം.
അണ്ടർ ആക്ടിംഗ്, സബ്ഡ്യൂഡ് ആക്ടിംഗ് എന്നൊക്കെ മോഹൻലാലിന്‍റെ ചില സിനിമകളിലെ അഭിനയത്തെ മുൻനിർത്തി പറയാറുണ്ട്. അഭിനയിക്കാതെ അഭിനയിക്കുക എന്നൊരു മാന്ത്രികതയും ലാലിനു മാത്രം സ്വന്തം. ഛായാമുഖി എന്ന പ്രശസ്ത നാടകത്തിന്‍റെ സംവിധായകൻ പ്രശാന്ത് നാരായൺ മോഹൻലാലിന്‍റെ ഭീമൻ വേഷത്തെക്കുറിച്ചു പറഞ്ഞത്- അണ്ടർ ആക്ടിംഗിന്‍റെ ഏറ്റവും ശക്തമായ സാക്ഷ്യം എന്നാണ്.
നാടകാഭിനയത്തിന്‍റെ സാധ്യതകൾ മോഹൻലാലിന്‍റെ ഭീമൻ പറയാതെ പറഞ്ഞു തരുന്നുണ്ട്. അതുപോലെ മറ്റൊരു മികവാണ് എല്ലാവരും പറയുന്ന മോഹൻലാലിന്‍റെ അഭിനയ റേഞ്ച്. പാപപ്രായശ്ചിത്തത്തിനായി ഏത് ഗംഗയിൽ കുളിക്കണം എന്നുള്ള ഭരതത്തിലെ ഗോപിയുടെ വാക്കുകളിൽ നിന്നും വന്ദനത്തിലെ ""എന്നോടു പറ ഐ ലവ് യൂ ''എന്നുള്ള പോലീസുദ്യോഗസ്ഥന്‍റെ വാക്കുകളിലേക്കെത്തുന്നതിനെ രണ്ടു ജന്മം എന്നുപോലും വിശേഷിപ്പിക്കാം.
ഭാര്യയുമായി മനസുകൊണ്ട് വേർപിരിഞ്ഞു ജീവിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ആയ ഭർത്താവിന്‍റെ ആത്മസംഘർഷം "പക്ഷേ'യിലെ ബാലചന്ദ്രൻ ആവാഹിക്കുകയല്ലേ. പലപ്പോഴും മൗനം കൊണ്ടും ഒരു മൂളൽ കൊണ്ടും സ്വന്തം നെഞ്ചിൽ അലയടിക്കുന്ന സങ്കടക്കടൽ ലാൽ അനുഭവിപ്പിക്കാറുണ്ട്. കിരീടത്തിലെ സേതുമാധവൻ ഉൾപ്പെടെ നിരവധി നിരവധി കഥാപാത്രങ്ങൾ ഉദാഹരണമാണ്.
ജോൺപോൾ പറയുന്നതു പോലെയും മറ്റു പല ചലച്ചിത്ര നിരൂപകന്മാർ കണ്ടെത്തുന്നതുപോലെയും അഭിനയ സിദ്ധാന്തങ്ങൾക്കൊന്നും അടയാളപ്പെടുത്താൻ കഴിയാത്തതാണ് ആ അഭിനയം. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച അദൃശ്യമായൊരു അനുഗ്രഹത്തിന്‍റെ സ്പർശം തെളിയുന്നത്.
ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ എങ്ങനെയാണ് മോഹൻലാലിനു വൈവിധ്യ കഥാപാത്രങ്ങൾ ആകുവാൻ സാധിക്കുന്നത് എന്ന ഒരു ടിവി അവതാരകന്‍റെ ചോദ്യത്തിനു അദ്ദേഹം നൽകുന്ന മറുപടി - ""എനിക്കു യാതൊരു പരിചയവുമില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്പോൾ ഞാൻ മാറിനിന്നു പ്രാർഥിക്കാറുണ്ട്...പ്ലീസ് ഹെൽപ്പ് മി.''
അഭിനയത്തിന്‍റെ നിമിഷങ്ങളിൽ നടൻ പോലുമറിയാതെ ഉള്ളിൽ നിന്നും ഉണരുന്ന ഒരു ആന്തരിക ഊർജം, നടന്‍റെ സത്തയെ അഥവാ സ്വത്വത്തെ പോലും എരിച്ചു കളഞ്ഞുകൊണ്ട് കഥാപാത്രമായി മാറുന്നു എന്ന ജോൺ പോളിന്‍റെ വാക്കുകൾ ഇവിടെ ഒന്നു കൂടി ഓർമിക്കാം. പതിറ്റാണ്ടുകളായി പ്രേക്ഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചും മോഹിപ്പിച്ചും മുന്നേറുന്ന മോഹൻലാൽ കഥാപാത്രങ്ങൾ ഒക്കെ ഇങ്ങനെ ജനിച്ചതാവണം.
ദൃശ്യം എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് മോഹൻലാൽ ഉഴപ്പി അഭിനയിക്കുകയാണെന്ന് തോന്നിപ്പോയി എന്ന് സംവിധായകൻ ജിത്തു ജോസഫ് പറയുന്നുണ്ട്.സ്ക്രീനിൽ കാണുന്പോഴാണ് ഈ ഉഴപ്പൽ അഭിനയം എത്ര അനിവാര്യമായിരുന്നുവെന്ന് തിരിച്ചറിയുന്നതെന്നും പലരും പറയാറുണ്ട്.
ഏത് പ്രമേയത്തിന് എങ്ങനെയുള്ള ഭാവം പ്രകാശിപ്പിക്കണമെന്നത് പലപ്പോഴും അഭിനേതാവ് അറിയാതെ കടന്നുവരുന്നു എന്നുവേണം അനുമാനിക്കാൻ. അതുകൊണ്ടാവും ചില അഭിനേതാക്കളെ നമ്മൾ അനുഗൃഹീത നടന്മാർ എന്നും നടിമാർ എന്നും വിശേഷിപ്പിക്കുന്നത്.
രണ്ട് മണിക്കൂർ സമയം സംസ്കൃത ഭാഷയിൽ സംസാരിക്കുന്ന കർണഭാരം എന്ന കാവാലം നാടകത്തിൽ മോഹൻലാൽ അഭിനയിക്കുന്നത് സംസ്കൃതത്തിൽ വലിയ അറിവൊന്നും ഇല്ലാതെയാണ്. ചെറുപ്പത്തിൽ കഥകളിയോ ഭരതനാട്യമോ മറ്റു നൃത്ത ഇനങ്ങളോ ഒന്നും പരിശീലിക്കാതെ തന്നെയാണ് വാനപ്രസ്ഥത്തിലും കമലദളത്തിലും അഭിനയിച്ചത്.
മുന്പൊരു ടെലിവിഷൻ അഭിമുഖത്തിൽ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ കമലഹാസൻ ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതൽ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച നല്ലൊരു നർത്തകനുമാത്രമേ സ്ക്രീനിലും മികച്ച രീതിയിൽ നിറഞ്ഞാടുവാൻ സാധിക്കൂ. എന്നാൽ ഇതിനൊരപവാദം മോഹൻലാൽ മാത്രമാണ് എന്നായിരുന്നു കമലഹാസന്‍റെ വാക്കുകൾ.
ഹിന്ദി സിനിമയിലെ ഇന്നലെയുടെ സൂപ്പർ താരം രാജേഷ് ഖന്നയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുള്ളത് ഷൂട്ടിംഗിനു മുന്പു തന്നെ കഥാപാത്രത്തിന്‍റെ മൂഡിലേക്കു അദ്ദേഹം പ്രവേശിക്കുമെന്നാണ്. ചിലപ്പോൾ ദേഷ്യം, പൊട്ടിത്തെറി അങ്ങനെയുള്ള വൈകാരികതയിലേക്ക് അദ്ദേഹം കടന്നിരിക്കും. എന്നാൽ അങ്ങനെയുള്ള മാനസികാവസ്ഥയൊരുക്കൽ മോഹൻലാലിനു തീരെയില്ല.
മോഹൻലാലിനു ജീവിതം ഒരു ആഘോഷം ആണ് അഭിനയവും അതെ. അമ്മ ശാന്തകുമാരിയോടുള്ള അഗാധമായ ഹൃദയ അടുപ്പം തുടങ്ങി മോഹൻലാൽ എന്ന വ്യക്തിയുടെ വൈകാരിക ലോകം, അനുഭവങ്ങൾ എന്നിവയെല്ലാം കഥാപാത്രങ്ങൾക്കു മികവു നൽകുന്നുണ്ടാവും. എങ്കിലും സംവിധായകൻ ആക്ഷൻ പറയുന്പോൾ ആണ് എന്നും ലാൽ മാജിക് തുടങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജയിലില്‍ നിന്നിറങ്ങി പിറ്റേന്ന് പത്രസമ്മേളനം നടത്തിയിട്ടുണ്ട്, അന്നില്ലാത്ത പേടി ഇന്നില്ല ; ഷൈന്‍ ടോം ചാക്കോ
ജയിലില്‍ കിടന്നു പുറത്തിറങ്ങിയതിന്റെ പിറ്റേന്ന് പത്രസമ്മേളനം നടത്തിയിട്ട് പേ
ആര്‍ആര്‍ആറില്‍ എന്‍ടിആര്‍ എടുത്തുയര്‍ത്തിയ ഡമ്മി ബുള്ളറ്റ്; വിഎഫ്എക്സ് വിഡിയോ
രാജമൗലി സംവിധാനം ചെയ്ത് രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ കേന്ദ്ര കഥാ
ദേവരകൊണ്ടയുടെ ചിത്രം ദേഹത്ത് പച്ചകുത്തി; ആരാധികയ്ക്ക് സര്‍പ്രൈസ് നല്കി താരം
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. ആരാധകരെ കാണാനും അ
ബേസിൽ ജോസഫ് യൂത്ത് കോൺഗ്രസ് വേദിയിൽ; അഭിനന്ദിച്ച് സുധാകരൻ
പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ പങ്കെടുത്ത് സംസാരിച്ച സംവിധായകന്
പാചകത്തില്‍ മാത്രമല്ല,അഭിനയത്തിലുമുണ്ട് അഭി"രുചി'; ഷെഫ് സുരേഷ് പിള്ള ഇനി സിനിമയിലും
പ്രശസ്ത പാചക വിദഗ്ദന് സുരേഷ് പിള്ള മലയാള സിനിമയുടെ ഭാഗമാകുന്നു. സുരേഷ് പിള്
ഈ ഫോട്ടോ കണ്ട് ഭാര്യ സഹോദരന് ഞെട്ടി: മാധവന്
ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി തി
തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് ദയവായി നിര്‍ത്തൂ; അഭ്യർഥനയുമായി മീന
ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പങ്കുവെക്ക
ഷാജി കൈലാസ്-പൃഥ്വിരാജ് സഖ്യം വീണ്ടും
"കടുവ' എന്ന ചിത്രത്തിന് പിന്നാലെ ഷാജി കൈലാസ്-പൃഥ്വിരാജ് സഖ്യം വീണ്ടും ഒന്നിക്കുന
മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി
'കെട്ട്യോളാണെന്റെ മാലാഖ'യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ച
കെജിഎഫ് താരം അവിനാശ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് താരം
കെജിഎഫ് താരം ബി.എസ്. അവിനാശ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. അവിനാ
അങ്കമാലി ഡയറീസ് ഹിന്ദിയില്‍ ഒരുങ്ങുന്നു; നായകന് അര്ജുന് ദാസ്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം അങ്കമാലി ഡയറീസ് ഹി
രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രം ഫോര്‍ ഇയേഴ്സ് വരുന്നു
പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന് രഞ്ജിത് ശങ്കര്‍. ഫോര്‍ ഇയേഴ്സ് എന്നാണ് ചിത്രത്തിന് നല്കിയിരി
അമ്മയിലെ രണ്ട് എംഎല്‍എമാര്‍ ഉറങ്ങുകയാണോ? സംഘടനക്കെതിരെ രൂക്ഷവിമർശനവുമായി രഞ്ജിനി
ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കുകയും തിലകനെയും ഷമ്മി ത
വിക്രം ജൂലൈ എട്ടിന് ഒടിടിയില്‍
കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വിക്രം ഇനി ഒടിടിയില്‍ കാണാം. ജൂലൈ എട്ടിന
നടന് സൂര്യക്ക് ഓസ്കാര്‍ വേദിയിലേക്ക് ക്ഷണം
നടന് സൂര്യക്ക് ഓസ്കാര്‍ വേദിയിലേക്ക് ക്ഷണം. ഓസ്കര് പ്രഖ്യാപനം നടത്തുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചര

വിദ്യാസാഗറിന് വിട; ഹൃദയവേദനയോടെ മീന
തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവും വ്യവസായിയുമായ വിദ്യാസാഗറിന്റെ (48) സംസ്കാരം ചെന്നൈയില്‍ നടന്
"കടുവ' റിലീസ് മാറ്റി
കൊച്ചി: പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം "കടുവ'യുടെ റിലീസ് ജൂലൈ ഏഴിലേക്കു മാറ്റിയ
ദ്രാവിഡ രാജകുമാരൻ വരുന്നു; ചിത്രീകരണം പൂർത്തിയായി
കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ദ്രാവിഡ രാജകുമാരൻ ചേർത്തലയി
അംബിക റാവു യാത്രയായത് സംവിധാന മോഹം ബാക്കിയാക്കി
തൃശൂർ: കഴിഞ്ഞ ദിവസം അന്തരിച്ച നടി അംബിക റാവു സഹസംവിധായകയുടെ റോളിൽ നിന്നും സ
ജാസുവിനെ കണ്ടെത്തുന്ന വെള്ളിയാഴ്ച: ചിത്രങ്ങള്‍ പങ്കുവച്ച് മീര
ലോഹിതദാസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരമാണ് മീര ജാസ്മിന്. ദിലീപ് നായകനായ സൂത്രധാരനിലൂടെയാ
"പ്രൊപ്പോസ് ചെയ്യാൻ റോസാപ്പൂക്കളുടെയോ സ്വര്‍ണ മോതിരങ്ങളുടെയോ ആവശ്യമില്ല, എന്നാല്‍...'
പ്രേമം എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികയായി മാറിയ
സുരേഷ് ഗോപിയും ജയരാജും വീണ്ടും; 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈവേയുടെ രണ്ടാം ഭാഗം വരുന്നു
സംവിധായകന് ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു. 1995-ല്‍ പുറത്തിറങ്ങിയ ഹൈവേ എന്ന ചിത്രത്തി
"സന്തോഷമായോ എന്ന് മമ്മൂട്ടി ചോദിച്ചു; മറുപടി പറയാന്‍ കഴിയാതെ എന്റെ കണ്ണുനിറഞ്ഞു'
അമ്മ സംഘടനയില്‍ തനിക്ക് മമ്മൂട്ടി മൊമന്റോ നല്കിയപ്പോള് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയെന്ന് നാട
അമ്മയാകാനൊരുങ്ങി ആലിയ ഭട്ട്; സന്തോഷ വാര്‍ത്ത പങ്കുവച്ച് താരം
താരദമ്പതികള്‍ ആലിയ ഭട്ടും രണ്‍ബീര്‍ കബീറും ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. കുഞ്ഞിനെ
"അമ്മ'യില്‍ അംഗത്വഫീസ് ഇരട്ടിയാക്കി; ഇനി ഈടാക്കുക 2.05 ലക്ഷം രൂപ
അമ്മ സംഘടനയില്‍ അംഗമാകാനുള്ള പ്രവേശന ഫീസ് വര്‍ധിപ്പിച്ചു. 2,05,000യാണ് പുതുക്കിയ പ്രവേശന ഫീസ്. നേര
"വെറുപ്പിക്കാന്‍ വെറും രണ്ടു സെക്കന്‍ഡ് മതി! എത്ര തെറിവിളിച്ചാലും എനിക്ക് അവരോട് സ്നേഹം മാത്രമേ ഉള്ളൂ'
ധ്യാന്‍ ശ്രീനിവാസന്റെ സിനിമകളേക്കാള്‍ ആരാധകര്‍ക്കിഷ്ടം അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണെന്ന് പലപ്പോഴും
സുരേഷ് ഗോപിയുടെ ജന്മദിനം "അമ്മ'യില്‍ ആഘോഷിച്ച് താരങ്ങള്‍; വീഡിയോ
സുരേഷ് ഗോപിയുടെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച് അമ്മ സംഘടന. മമ്മൂട്ടിയും മോഹന്‍ലാലും കേക്ക് മുറ
ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലൻ തൂങ്ങി മരിച്ച നിലയില്‍
ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രസാദിനെ(
നന്മയുടെ വിജയം- പന്ത്രണ്ട്
ഈ ലോകം എക്കാലവും സാക്ഷിയായിട്ടുള്ള സമരം നന്മയും തിന്മയും തമ്മിലുള്ളതാണ്. പല രൂപഭാവങ്ങളിലും തലങ്ങളിലു
"പന്ത്രണ്ട്' ബ്രില്യന്റ് ചിത്രമെന്ന് സിബി മലയിൽ
ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം പന്ത്രണ്ടിനെ അഭിനന്ദിച്ച് സംവിധായകന് സിബി മല
Latest News
"പരീക്ഷാ ഫലം ദേശീയ തമാശ': പ്രസ്താവന തിരുത്തി ശിവൻകുട്ടി, പഴി മാധ്യമങ്ങൾക്ക്
സിപിഎം- ബിജെപി രഹസ്യ ധാരണ, അതുകൊണ്ട് പിണറായിയെ ചോദ്യം ചെയ്യുന്നില്ല: രാഹുൽ
പി.സി. തന്‍റെ ശത്രുവായിരുന്നില്ല, എന്നാൽ പിന്നീട് അത് സംഭവിച്ചു: പരാതിക്കാരി
"അപ്പൻ തന്ന റിവോൾവർ ഇരിപ്പുണ്ട്, പിണറായിയെ വെടിവച്ച് കൊല്ലണം'
പി.സി. ജോർജിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്നു കേസ്; അറസ്റ്റ് ഉണ്ടായേക്കും

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top