മ​മ്മൂ​ട്ടി​യാ​യി അ​ഭി​ന​യി​ച്ച മോ​ഹ​ൻ​ലാ​ൽ!
Wednesday, August 5, 2020 7:10 PM IST
ഊ​തി​ക്കാ​ച്ചി​യ പൊ​ന്ന് (1981) മു​ത​ൽ ട്വ​ന്‍റി ട്വ​ന്‍റി (2008) വ​രെ ഒ​രു ഹി​ന്ദി ചി​ത്ര​മ​ട​ക്കം 49 ചി​ത്ര​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച താ​ര​ങ്ങ​ളാ​ണ് മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും. ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടാ​യി മ​ല​യാ​ളി​യോ​ടൊ​പ്പ​മു​ള്ള ര​ണ്ടു പേ​രു​ക​ളാ​ണ് മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും.

ന​ട​ന്മാ​രെ​ന്ന നി​ല​യി​ൽ ഇ​വ​ർ മ​ല​യാ​ള സി​നി​മ​യു​ടെ ആ​ദ്യ പേ​രു​കാ​രാ​യി നി​റ​ഞ്ഞു നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മൂ​ന്ന​ര പ​തി​റ്റാ​ണ്ടു ക​ഴി​ഞ്ഞു. മ​മ്മൂ​ട്ടി മ​മ്മൂ​ട്ടി ആ​യും മോ​ഹ​ൻ​ലാ​ൽ മോ​ഹ​ൻ​ലാ​ൽ ആ​യും ഒ​ന്നി​ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

മ​നു അ​ങ്കി​ൾ എ​ന്ന ചി​ത്ര​ത്തി​ൽ സി​നി​മാ താ​രം മോ​ഹ​ൻ​ലാ​ൽ ആ​യി മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ ന​ന്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി സി​നി​മാ താ​രം മ​മ്മൂ​ട്ടി ആ​യി. മ​ദ്രാ​സ് മെ​യി​ലി​ൽ ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ശ​ബ്ദം മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ടോ​ണി കു​രി​ശി​ങ്ക​ൽ അ​നു​ക​രി​ക്കു​ന്നു​മു​ണ്ട്.

എ​ന്നാ​ൽ ആ​റോ​ളം ചി​ത്ര​ങ്ങ​ളി​ൽ ത​ന്‍റെ സ്വ​ന്തം പേ​രി​ൽ അ​ഭി​ന​യി​ച്ച മോ​ഹ​ൻ​ലാ​ൽ മ​മ്മൂ​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു എ​ന്ന​ത് കൗ​തു​ക​മ​ല്ലേ? 1984-ൽ ​പു​റ​ത്തി​റ​ങ്ങി​യ സോ​മ​ൻ അ​ന്പാ​ട്ട് സം​വി​ധാ​നം ചെ​യ്ത മ​ന​സ​റി​യാ​തെ എ​ന്ന ചി​ത്ര​ത്തി​ലാ​യി​രു​ന്നു ഇ​ത്.

ഒ​രു കു​ടും​ബ​ത്തി​നെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന ഒ​രു വ്യ​ക്തി​യു​ടെ മൃ​ത​ദേ​ഹം അ​വ​രു​ടെ വീ​ട്ടി​ൽ വ​രു​ന്ന​തും അ​തി​നെ അ​വ​ർ നേ​രി​ടു​ന്ന​തു​മാ​യി​രു​ന്നു പ്ര​മേ​യം. ത​ന്‍റെ സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ളെ വ​ക​വ​രു​ത്തു​ന്ന മ​മ്മൂ​ട്ടി എ​ന്ന ഒ​രു ഗ്രാ​മീ​ണ​നാ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. നെ​ടു​മു​ടി വേ​ണു, സെ​റീ​ന വ​ഹാ​ബ്, ജ​ഗ​തി ശ്രീ​കു​മാ​ർ, സ​ത്താ​ർ എ​ന്നി​വ​രാ​യി​രു​ന്നു സ​ഹ​താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.