ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ൽ മോ​ഹ​ൻ​ലാ​ൽ പ​റ്റി​ല്ലെ​ന്നു പൃ​ഥ്വി
Thursday, July 30, 2020 5:09 PM IST
പൃ​ഥ്വി​രാ​ജും സു​രാ​ജും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സും മാ​ജി​ക് ഫ്രെ​യിം​സും ചേ​ർ​ന്നാ​യി​രു​ന്നു സി​നി​മ​യൊ​രു​ക്കി​യ​ത്. സൂ​പ്പ​ർ സ്റ്റാ​ർ ഹ​രീ​ന്ദ്ര​നാ​യി മ​മ്മൂ​ട്ടി​യെ ആ​യി​രു​ന്നു അ​ണി​യ​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മ്മൂ​ട്ടി ആ ​ക​ഥാ​പാ​ത്ര​ത്തെ സ്വീ​ക​രി​ച്ചി​ല്ല. പി​ന്നീ​ടാ​ണ് പൃ​ഥ്വി​രാ​ജ് ആ ​ക​ഥാ​പാ​ത്ര​ത്തെ ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഹ​രീ​ന്ദ്ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മോ​ഹ​ൻ​ലാ​ലാ​യി​രു​ന്നു അ​വ​ത​രി​പ്പി​ച്ച​തെ​ങ്കി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് അ​ത​ത്ര പെ​ട്ടെ​ന്ന് ദ​ഹി​ക്കു​ക​യി​ല്ലാ​യി​രു​ന്നു എ​ന്നു പൃ​ഥ്വി​രാ​ജ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ട​യി​ലാ​യി​രു​ന്നു താ​രം ഇ​തേ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ചി​ല കാ​ര്യ​ങ്ങ​ളി​ൽ ത​ന്‍റെ ജീ​വി​ത​വു​മാ​യി അ​ടു​ത്ത് നി​ൽ​ക്കു​ന്ന സി​നി​മ​യാ​ണ് ഇ​തെ​ന്ന് പൃ​ഥ്വി പ​റ​ഞ്ഞു.

കാ​റു​ക​ളോ​ടും ഡ്രൈ​വിം​ഗി​നോ​ടും ഏ​റെ ഇ​ഷ്ട​മു​ള്ള​യാ​ളാ​ണ് താ​ൻ. പൊ​തു​വെ ദേ​ഷ്യ​മു​ള്ള പ്ര​കൃ​ത​ക്കാ​ര​നാ​യാ​ണ് എ​ല്ലാ​വ​രും ത​ന്നെ വി​ശേ​ഷി​പ്പി​ക്കാ​റു​ള്ള​തും. അ​തി​നാ​ൽ​ത്ത​ന്നെ ത​ന്നെ ഹ​രീ​ന്ദ്ര​നാ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് പെ​ട്ടെ​ന്ന് ക​ഴി​യു​മെ​ന്നും താ​രം പ​റ​യു​ന്നു.

മോ​ഹ​ൻ​ലാ​ലാ​ണ് ഹ​രീ​ന്ദ്ര​നെ അ​വ​ത​രി​പ്പി​ച്ച​തെ​ങ്കി​ൽ അ​ത് പ്രേ​ക്ഷ​ക​ർ​ക്ക് അ​ത്ര പെ​ട്ടെ​ന്ന് ഉ​ൾ​ക്കൊ​ള്ളാ​നാ​വി​ല്ല. കാ​റു​ക​ളോ​ടൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന് പ്ര​ത്യേ​ക ക്രേ​സി​ല്ല. രാ​വി​ലെ ഷൂ​ട്ടിം​ഗി​ന് പോ​വു​ന്പോ​ൾ ഏ​ത് കാ​റി​ലാ​ണ് പോ​വു​ന്ന​തെ​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ചൊ​ന്നും അ​ദ്ദേ​ഹം ചി​ന്തി​ക്കാ​റി​ല്ല.

അ​ത് പോ​ലെ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് ദേ​ഷ്യം വ​രു​ന്ന​തും അ​പൂ​ർ​വ​മാ​ണ്. എ​ന്താ മോ​നേ അ​വ​രി​ങ്ങ​നെ കാ​ണി​ക്കു​ന്ന​തെ​ന്നാ​വും അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത്ത​ന്നെ അ​ദ്ദേ​ഹ​മാ​യി​രു​ന്നു ചെ​യ്യു​ന്ന​തെ​ങ്കി​ൽ ക​ഥാ​പാ​ത്ര​ത്തെ ത​ന്നെ ക്രി​യേ​റ്റ് ചെ​യ്യേ​ണ്ടി വ​ന്നേ​നെ​യെ​ന്നും അ​തി​നാ​യി കു​റേ സ​മ​യം എ​ടു​ത്തേ​നെ​യെ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.