ഇത്ര കാലം മലയാള സിനിമയിൽ നിന്നോളാമെന്ന് ആർക്കും വാക്കുകൊടുത്തിട്ടില്ല: മോഹൻലാൽ
Tuesday, January 21, 2020 3:12 PM IST
മലയാള സിനിമയിൽ ഇത്ര കാലം നിന്നോളമെന്ന് താൻ ആർക്കും വാക്ക് നൽകിയിട്ടില്ലെന്ന് നടൻ മോഹൻലാൽ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. ഏതെങ്കിലും ഘട്ടത്തിൽ സിനിമയിൽ നിന്നും പുറത്ത്പോകും എന്ന അവസ്ഥ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.
പുറത്ത് പോകും എന്ന അവസ്ഥയെക്കുറിച്ച് ഞാൻ കണ്‍സേണ്‍ഡ് അല്ല. അഹങ്കാരം കൊണ്ട് പറയുന്നതല്ല. ഇത്രകാലം മലയാള സിനിമയിൽ നിന്നോളാം എന്ന് ഞാൻ ആർക്കും വാക്കുകൊടുത്തിട്ടില്ല. ഒരു പാട് സിനിമകളിൽ അഭിനയിക്കുമെന്ന് പ്രതിഞ്ജയെടുത്തിട്ടുമില്ല. മോഹൻലാൽ പറഞ്ഞു.
എന്നെ സിനിമയോട് ചേർത്ത് നിർത്തുന്ന ഒരു ശക്തിയുണ്ട്. അത് എന്നെ കാത്തോളും. ഇങ്ങനെ ചെയ്താൽ ഇങ്ങനെയാകും എന്ന് കണക്കുകൂട്ടി ജീവിക്കുന്നവർക്കെ അത്തരം പേടിയുണ്ടാകൂ. മോഹൻലാൽ കൂട്ടിച്ചേർത്തു.