ആക്‌ഷനിൽ അച്ഛനെ വെല്ലുമോ മകൾ? വൈറലായി വീഡിയോ
Thursday, June 25, 2020 8:01 PM IST
ആ​ക്‌ഷൻ സീ​നു​ക​ളി​ൽ തി​ക​ഞ്ഞ മെ​യ്‌​വ​ഴ​ക്ക​മാ​ണ് മോ​ഹ​ൻ​ലാ​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ത​ന്‍റെ മെ​യ്‌​വ​ഴ​ക്കം കൊ​ണ്ട് ആ​രാ​ധ​ക​രെ അ​ന്പ​ര​പ്പി​ച്ചി​ട്ടു​ണ്ട് മോ​ഹ​ൻ​ലാ​ൽ. 1977-78 കാ​ല​ഘ​ട്ട​ത്തി​ലെ കേ​ര​ള സം​സ്ഥാ​ന ത​ല​ത്തി​ലെ ഗു​സ്തി ചാ​മ്പ്യ​നാ​യി​രു​ന്ന​യാ​ളാ​ണ് മോ​ഹ​ൻ​ലാ​ൽ.

ഇ​പ്പോ​ൾ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​യോ​ധ​ന ക​ലാ പ​രി​ശീ​ല​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. വി​സ്മ​യ​യു​ടെ ആ​ക്‌ഷന്‍ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ആ​ണ് ത​രം​ഗം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

View this post on Instagram

💥🥊 @fitkohthailand @tony_lionheartmuaythai

A post shared by Maya Mohanlal (@mayamohanlal) onആ​ക്‌ഷൻ രം​ഗ​ങ്ങ​ളി​ൽ അ​ച്ഛ​ൻ കാ​ട്ടു​ന്ന അ​തേ ച​ടു​ല​ത​യാ​ണ് വി​സ്മ​യ​യും വീ​ഡി​യോ​യി​ൽ കാ​ഴ്ച വ​ച്ചി​രി​ക്കു​ന്ന​ത്. താ​യ്‌​ലാ​ന്‍​ഡി​ലെ ഫി​റ്റ്‍​കോ ഫി​റ്റ്‍​നെ​സ് ക്യാം​പി​ൽ ടോ​ണി ഒ​ലി​ൻ എ​ന്ന പ​രി​ശീ​ല​ക​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ആ​യോ​ധ​ന​ക​ല അ​ഭ്യ​സി​ക്കു​ന്ന വി​ഡി​യോ​യാ​ണ് വി​സ്മ​യ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ൽ തി​ള​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് സ​ഹോ​ദ​ര​ൻ പ്ര​ണ​വും തെ​ളി​യി​ച്ചി​ട്ടു​ള്ള​താ​ണ്. പ്ര​ണ​വി​ന്‍റെ ആ​ദി എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു പാ​ര്‍​കൗ​ര്‍ ആ​ക്ഷ​ൻ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.