നിറവയറുമായി വോട്ട് രേഖപ്പെടുത്താനെത്തി ദീപിക, ചേർത്തുപിടിച്ച് രൺവീർ; വീഡിയോ
Monday, May 20, 2024 1:14 PM IST
നിറവയറുമായി വോട്ട് രേഖപ്പെടുത്താനെത്തിയ നടി ദീപിക പാദുക്കോണിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലായിരിക്കുന്നത്. മുംബൈയിലാണ് താരം വോട്ട് ചെയ്യാനെത്തിയത്.
ദീപികയെ വാഹനത്തിൽ നിന്നും കരുതലോടെ ഇറക്കുന്ന രൺവീറിനെയും വീഡിയോയിൽ കാണം. ലൂസ് ഷർട്ട് ടോപും ജീൻസുമാണ് താരം ധരിച്ചിരിക്കുന്നത്.
അഞ്ചാം മാസമാണ് താരത്തിനിപ്പോൾ. സെപ്റ്റംബറിലാണ് ദീപിക-രൺവീർ സിംഗ് ദന്പതികളുടെ കുഞ്ഞതിഥി എത്തുകയെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.
വാടക ഗർഭധാരണത്തിലൂടെയാണ് ദീപികയും രൺവീറും കുഞ്ഞിനെ സ്വീകരിക്കുന്നതെന്ന തരത്തിൽ പലവാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ദീപികയുടെ വയർ കാണാൻ സാധിക്കുന്നുണ്ടെന്നും ദീപിക ഗർഭിണിയാണെന്നും പപ്പാരാസികൾ ഉറപ്പിച്ചുകഴിഞ്ഞു.
2018 നവംബര്‍ 14-ന് ഇറ്റലിയിലായിരുന്നു ഇരുവരുടേയും വിവാഹം. 2013-ല്‍ റിലീസ് ചെയ്ത ഗോലിയോം കി രാസ്ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടേയാണ് ദീപികയും രണ്‍വീറും അടുക്കുന്നത്.
രണ്ട് വര്‍ഷത്തിന്ശേഷം 2015-ല്‍ മാലദ്വീപില്‍വെച്ച് ദീപികയെ രണ്‍വീര്‍ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രഹസ്യമായി വിവാഹനിശ്ചയവും നടത്തി. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷമായിരുന്നു വിവാഹം.