ശക്തിമാൻ മുകേഷിനെതിരേ "ഒറിജിനൽ' ശക്തിമാൻ
Saturday, September 14, 2019 5:06 PM IST
ഒമർലുലു ചിത്രം ധമാക്കയിൽ മുകേഷിനെ ശക്തിമാനാക്കി ചിത്രീകരിച്ചതിൽ പരാതിയുമായി നടൻ മുകേഷ് ഖന്ന. 1997-ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാൻ സീരിയലിലെ നിർമാതാവും നടനുമാണ് മുകേഷ് ഖന്ന.
ഒമർ ലുലുവിനെതിരെ ഫെഫ്ക പ്രസിഡന്റ് രണ്‍ജി പണിക്കർക്കാണ് മുകേഷ് ഖന്ന പരാതി നൽകിയത്. ശക്തിമാന്റെ പകർപ്പവകാശം തനിക്കാണെന്നും അനുമതിയില്ലാതെയാണ് സിനിമയ്ക്കു വേണ്ടി ശക്തിമാനെ ചിത്രീകരിച്ചതെന്നും അദ്ദേഹം പറയുന്നു.
സിനിമയിൽ നിന്നും രംഗങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.