ആ ​വേ​ഷം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ആ​രു​മ​റി​യാ​തെ ഡ്രൈ​വിം​ഗ് പ​ഠി​ച്ച എ​ൻ.​എ​ഫ്. വ​ർ​ഗീ​സ്
Sunday, November 15, 2020 4:24 PM IST
മി​മി​ക്രി​രം​ഗ​ത്തു നി​ന്നു മ​ല​യാ​ള സി​നി​മ​യി​ൽ എ​ത്തി വി​ല്ല​ന്‍ വേ​ഷ​ത്തി​ലൂ​ടെ പ്രി​യ​താ​ര​മാ​യി മാ​റി​യ ന​ട​നാ​ണ് എ​ന്‍.​എ​ഫ്. വ​ര്‍​ഗീ​സ്. അ​ദ്ദേ​ഹ​ത്തി​ന് മ​ല​യാ​ള​ത്തി​ല്‍ മേ​ല്‍​വി​ലാ​സം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്ത സി​നി​മ​യാ​യി​രു​ന്നു "ആ​കാ​ശ​ദൂ​ത്'. ചി​ത്ര​ത്തി​ലെ പാ​ല്‍​ക്കാ​ര​ന്‍ കേ​ശ​വ​ന്‍ എ​ന്ന വി​ല്ല​നെ അ​ഭി​ന​യം​കൊ​ണ്ടും ഡ​യ​ലോ​ഗ് ഡെ​ലി​വ​റികൊ​ണ്ടും എ​ൻ​എ​ഫ് മി​ക​ച്ച​താ​ക്കി.

ആ​കാ​ശ​ദൂ​തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് ഡെ​ന്നീ​സ് ജോ​സ​ഫ് മു​ന്പു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ ​ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് എ​ന്‍.​എ​ഫ്. വ​ര്‍​ഗീ​സ് ക​ട​ന്നു വ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​സ​ക​ര​മാ​യൊ​രു സം​ഭ​വം പ​ങ്കു​വ​ച്ചി​രു​ന്നു.

"താ​ഴ്‌​വാ​രം' എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക്ക് സു​പ​രി​ചി​ത​നാ​യി മാ​റി​യ സ​ലിം ഗൗ​സി​നെ​യാ​യി​രു​ന്നു ആ​ദ്യം ഈ ​വേ​ഷ​ത്തി​ലേ​ക്ക് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​റാ​യ​പ്പോ​ള്‍ സ​ലിം ഗൗ​സി​ന് ഉ​ണ്ടാ​യ അ​സൗ​ക​ര്യ​മാ​ണ് എ​ന്‍​എ​ഫി​ന് അ​നു​ഗ്ര​ഹ​മാ​യ​ത്. വ്യ​ത്യ​സ്ത​നാ​യൊ​രു വി​ല്ല​നെ തേ​ടു​ന്ന​തി​നി​ട​യി​ല്‍ വ​ര്‍​ഗീ​സി​ന്‍റെ പേ​ര് ഉ​യ​ര്‍​ന്നു വ​രി​ക​യാ​യി​രു​ന്നു.​അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്ദം ത​ന്നെ​യാ​യി​രു​ന്നു ആ​ക​ര്‍​ഷ​ക​ഘ​ട​കം.

വേ​ഷം ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ അ​ന്ന് രാ​ത്രി ത​ന്നെ പ​ന​ന്പി​ള്ളി ന​ഗ​റി​ലു​ള​ള എ​ന്‍റെ വീ​ട്ടി​ല്‍ വ​ര്‍​ഗീ​സ് എ​ത്തി. പ​ക്ഷേ,ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച്‌ പ​റ​ഞ്ഞ​പ്പോ​ള്‍ വ​ര്‍​ഗീ​സ് ഞെ​ട്ടി. വേ​റൊ​ന്നു​മ​ല്ല, വ​ര്‍​ഗീ​സി​ന് വ​ണ്ടി​യോ​ടി​ക്കാ​ന്‍ അ​റി​യി​ല്ല. ആ ​ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​യാ​ളു​മാ​ണ്.

ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി​യ വ​ര്‍​ഗീ​സ് വി​ഷ​മ​ത്തി​ലാ​യെ​ങ്കി​ലും വ​ണ്ടി​യോ​ടി​ക്കാ​ന്‍ അ​റി​യി​ല്ലെ​ന്ന് ആ​രോ​ടും പ​റ​യ​രു​തെ​ന്നും ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​ന്‍ ഒ​രാ​ഴ്ച കൂ​ടി സ​മ​യ​മു​ള്ള​തി​നാ​ല്‍ അ​തി​നു​ള്ളി​ല്‍ ശ​രി​യാ​ക്കാം എ​ന്നും പ​റ​ഞ്ഞി​ട്ടാ​ണ് വ​ര്‍​ഗീ​സ് അ​ന്ന് പോ​യ​ത്.

നാ​ലോ അ​ഞ്ചോ ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ വ​ര്‍​ഗീ​സ് വീ​ണ്ടും എ​ന്നെ കാ​ണാ​ന്‍ വ​ന്നു. അ​തും സ്വ​ന്ത​മാ​യി ഫോ​ര്‍ വീ​ല​ര്‍ ഓ​ടി​ച്ചു​കൊ​ണ്ട്! ല​ഭി​ച്ച വേ​ഷം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ അ​ന്നു രാ​ത്രി ത​ന്നെ എ​ന്‍ എ​ഫ് വ​ര്‍​ഗീ​സ് ഏ​തോ ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​ല്‍ ചേ​രു​ക​യാ​യി​രു​ന്നു- ഡെ​ന്നീ​സ് ജോ​സ​ഫ് പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.