അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി​യു​ടെ അ​ഞ്ചാം​വ​ർ​ഷ​ത്തി​ൽ നാ​ദി​ർ​ഷാ​യും സം​ഘ​വും വീ​ണ്ടും
Saturday, October 17, 2020 12:58 PM IST
മ​ല​യാ​ളി​ക​ളെ ഏ​റെ പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത വിജയചിത്രം അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി അ​ഞ്ച് വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. ഇത്തവണ ജയസൂര്യയാണ് നായകൻ.

നാ​ദി​ർ​ഷാ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സു​നീ​ഷ് വാ​ര​നാ​ടാ​ണ്. ജ​യ​സൂ​ര്യയ്ക്കൊപ്പം സ​ലിം കു​മാ​ർ, ന​മി​ത പ്ര​മോ​ദ് എ​ന്നി​വ​രും ചിത്രത്തിൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സു​ജി​ത് വാ​സു​ദേ​വാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. അ​രു​ൺ നാ​രാ​യ​ൺ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് നി​ർ​മാ​ണം. ന​വം​ബ​ർ പ​ത്തി​ന് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.