റിലീസിനൊരുങ്ങി നല്ല വിശേഷം
Saturday, September 18, 2021 5:56 PM IST
വരും തലമുറയ്ക്കുവേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത എത്രത്തോളം മഹനീയമെന്ന സന്ദേശം പകരുന്ന ചിത്രം “നല്ല വിശേഷം’’ പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു.
മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രംകൂടിയാണ് നല്ല വിശേഷം. ചിത്രത്തിന് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് അജിതനാണ്. വിനോദ് കെ. വിശ്വന്റേതാണ് തിരക്കഥ.
ഇന്ദ്രൻസ്, ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ചെന്പിൽ അശോകൻ, ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ, കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ, ചന്ദ്രൻ, മധു, അപർണ നായർ, അനീഷ, സ്റ്റെല്ല, ബേബി വർഷ, ശ്രീജ വയനാട്, രഞ്ജു നിലന്പൂർ എന്നിവരഭിനയിക്കുന്നു. ഉഷാമേനോന്റെ വരികൾക്ക് സൂരജ് നായർ സംഗീതം പകരുന്നു.