നല്ല സിനിമകള്‍ എന്നെ സന്തോഷിപ്പിക്കുന്നു; പ്രേമലുവിനെ പ്രശംസിച്ച് നയൻതാര
Thursday, April 18, 2024 12:29 PM IST
പ്രേമലു സിനിമയെ പ്രശംസിച്ച് നയൻതാര. ‘നല്ല സിനിമകള്‍ എന്നെ സന്തോഷിപ്പിക്കുന്നു’ എന്നായിരുന്നു സിനിമ കണ്ട ശേഷം നയന്‍സ് കുറിച്ചത്. സിനിമയിലെ ഒരു സ്ക്രീൻഷോട്ട് പങ്കുവച്ചാണ് താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തത്.
ഒടിടിയിലൂടെയാണ് താരം പ്രേമലു കണ്ടത്. ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തിയ ചിത്രം ഏപ്രിൽ 12നാണ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസിനെത്തിയത്. വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
എന്നാൽ ചിത്രത്തിന് വലിയ പുതുമകളൊന്നുമില്ലെന്നും ഒരു വിഭാഗം ഉന്നയിച്ചിരുന്നു. ഒൻപതു കോടി മുതൽമുടക്കിയ ചിത്രം ആഗോളതലത്തില്‍ 130 കോടിയിലധികം രൂപ സിനിമ കളക്ട് ചെയ്തിരുന്നു.
തെലുങ്കിൽ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാള സിനിമ എന്ന റെക്കോര്‍ഡും പ്രേമലു നേടി. നസ്ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്ഗവന്, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന് എന്നിവരും പ്രധാനവേഷത്തിലെത്തി.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ്.