ചുണ്ടിൽ എരിയുന്ന ബീഡിയുമായി ഷൈൻ ടോം; കുറുപ്പിലെ പുതിയ പോസ്റ്റർ
Monday, October 7, 2019 12:28 PM IST
ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനം ചെയ്യുന്ന കുറുപ്പിലെ ഷൈൻ ടോം ചാക്കോയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ഭാസി പിള്ള എന്ന പ്രധാനകഥാപാത്രത്തെയാണ് സിനിമയിൽ ഷൈൻ ടോം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാനാണ് സിനിമയിലെ നായകൻ.
മുൻപ് ഇന്ദ്രജിത്ത്, ദുൽഖർ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നു. ഒരു കാലത്ത് കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന സിനിമയാണിത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് സിനിമ നിർമിക്കുന്നത്.