"ഇവനും നായകനാ'; അനുഗ്രഹീതൻ ആന്റണിയുടെ പുതിയ പോസ്റ്റർ
Thursday, October 10, 2019 10:08 AM IST
സണ്ണി വെയ്ൻ നായകനാകുന്ന അനുഗ്രഹീതൻ ആന്റണിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന സിനിമയിൽ ഗൗരി കിഷനാണ് നായിക. നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നതെന്നാണ് സൂചന.
നവീൻ ടി. മണിലാലിന്റേതാണ് തിരക്കഥ. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, മാലാ പാർവതി തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ലക്ഷ്യ എന്റർടെയ്ൻമെന്റ്സ്, റെറ്റ്കോണ് സിനിമാസ് എന്നീ ബാനറുകളിൽ എം. ഷിജിത്താണ് സിനിമ നിർമിക്കുന്നത്.