സൂപ്പർ താരങ്ങളുടെ നായികയായി പൂജ ഹെഗ്ഡെ
Wednesday, May 16, 2018 10:15 AM IST
ജൂനിയര്‍ എന്‍ടിആറിന് പൂജ ഹെഗ്ഡെ നായികയാകുന്നു. ത്രിവിക്രമന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് പൂജ ഹെഗ്ഡെ നായികയാകുന്നത്. പുലിമുരുകനിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ജഗപതി ബാബു, നാഗ ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
സൂപ്പർതാരം പ്രഭാസ് ബോളിവുഡിൽ നായകനായി അരങ്ങേറുന്ന ചിത്രത്തിലും പൂജ ഹെഗ്ഡെയാണ് നായിക. തെലുങ്ക് സംവിധായകന് രാധ കൃഷ്ണ കുമാര്‍ ആണ് ചിത്രമൊരുക്കുന്നത്.