നി​ദ്രാ​ട​നം ഒ​ടി​ടി റി​ലീ​സി​ന്
Thursday, March 4, 2021 3:42 PM IST
മ​ർ​വ്വാ വി​ഷ്വ​ൽ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ പ്രൊ​ഫ. എ. ​കൃ​ഷ്ണ​കു​മാ​ർ നി​ർ​മാ​ണ​വും സ​ജി വൈ​ക്കം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ""നി​ദ്രാ​ട​നം’’ ഒ​ടി​ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. മാ​ർ​ച്ച് 12-ാം തീ​യ​തി വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​ക്കാ​ണ് റി​ലീ​സ്.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ജേ​താ​വാ​യ സു​ദേ​വ​ൻ എ​ന്ന നോ​വ​ലി​സ്റ്റി​ന്‍റെ ഭ്ര​മാ​ത്മ​ക​ചി​ന്ത​ക​ളും സം​ഘ​ർ​ഷ​ങ്ങ​ളും ആ​വി​ഷ്ക്ക​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ""നി​ദ്രാ​ട​നം’’. സു​ദേ​വ​ന്‍റെ ഒ​രു നോ​വ​ലി​ന്‍റെ ആ​വി​ഷ്ക്കാ​ര​മാ​യാ​ണ് നി​ദ്രാ​ട​നം ഇ​ത​ൾ​വി​രി​യു​ന്ന​ത്. ഒ​രു ഗ്രാ​മ​വും അ​വി​ടു​ത്തെ രാ​ഷ്ട്രീ​യ​വും സ്ത്രീ​ക​ളു​ടെ ജീ​വി​ത​വും വി​ശ​ദ​മാ​യി ചി​ത്ര​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു.

പ്ര​ഫ. എ. ​കൃ​ഷ്ണ​കു​മാ​ർ, വി​ജ​യ് ആ​ന​ന്ദ്, സോ​ണി​യ മ​ൽ​ഹാ​ർ, സ്റ്റെ​ബി​ൻ അ​ഗ​സ്റ്റി​ൻ, മ​ധു പ​ട്ട​ത്താ​നം, നൗ​ഫ​ൽ​ഖാ​ൻ, പ്രി​ൻ​സ് ക​റു​ത്തേ​ട​ൻ, പ​ത്മ​നാ​ഭ​ൻ ത​ന്പി, വി​നോ​ദ് ബോ​സ്, ഭാ​മ അ​രു​ണ്‍, ആ​ൽ​ഫി​ൻ, വൈ​ഗ, ആ​ഷ്‌​ലി, സു​താ​ര്യ​പ്രേം, മാ​സ്റ്റ​ർ അ​രു​ൺ, ദേ​വ്ജി​ത്ത്, ശ​ബ​രി​നാ​ഥ്, വി​ഷ്ണു​ന​ന്ദ​ൻ, ആ​ദ​ർ​ശ് എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ. പ്ര​ഭാ​വ​ർ​മ്മ, സ​ജി വൈ​ക്കം എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ സം​ഗീ​തം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.