നിഹാരികയും വിവാഹമോചിതയാകുന്നു?
Wednesday, June 7, 2023 3:07 PM IST
നടന്‍ നാഗചൈതന്യയുമായുള്ള നടി സാമന്തയുടെ പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ ഇന്ത്യന്‍ ചലച്ചിത്രലോകത്ത് വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ സാമന്തയുടെ അതേ അവസ്ഥയിലൂടെയാണ് താരപുത്രി നിഹാരിക കോനിഡേലയും കടന്നു പോകുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് പ്രേക്ഷകര്‍.

സാമന്ത വിവാഹമോചനത്തിന് മുന്‍പ് സുഹൃത്തുകള്‍ക്ക് ഒപ്പം ചില യാത്രകള്‍ നടത്തിയിരുന്നു. നിഹാരികയും അത്തരത്തില്‍ യാത്രകളിലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തെലുങ്ക് നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്‍റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമാണ് നിഹാരിക കോനിഡേല. തമിഴ്, തെലുങ്ക് ഭാഷകളിലായി നടി അഭിനയിച്ചിട്ടുണ്ട്.

2020ല്‍ വിവാഹിതയായ നിഹാരിക വിവാഹമോചനത്തിന്‍റെ അരികിലൂടെ കടന്നുപോവുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്നു വരുന്നത്.

സാമന്തയെയും താരപുത്രി നിഹാരികയെയും താരതമ്യം ചെയ്തുകൊണ്ടാണ് ചര്‍ച്ചകള്‍. ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയായെ ആണ് നിഹാരിക വിവാഹം ചെയ്തത്. രാജകീയമായി നടത്തിയ ചടങ്ങായിരുന്നു ഇത്. എന്നാല്‍ രണ്ട് വര്‍ഷം കൊണ്ട് ഇവര്‍ ദാമ്പത്യജീവിതം അവസാനിപ്പിച്ചതായുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇടയ്ക്ക് ഇതെല്ലാം വ്യാജപ്രചാരണങ്ങളാണ് എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ അടുത്തിടെ വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും സജീവമായി. ദമ്പതികള്‍ പരസ്പരം ഇന്‍സ്റ്റാഗ്രാമില്‍ നിന്നു അണ്‍ഫോളോ ചെയ്തതതും ഒന്നിച്ചുള്ള ഫോട്ടോകള്‍ പ്രൊഫൈലുകളില്‍ നിന്ന് ഡിലീറ്റ് ചെയ്തതുമാണ് വാര്‍ത്തകള്‍ക്ക് കാരണമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.