കിംഗ് ഫിഷിൽ നിധിൻ രഞ്ജി പണിക്കർ
Saturday, October 19, 2019 10:15 AM IST
നടൻ അനൂപ് മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രഞ്ജി പണിക്കരുടെ മകൻ നിഥിൻ രഞ്ജി പണിക്കർ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്രിസ്റ്റി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിഥിൻ അവതരിപ്പിക്കുന്നത്.
സംവിധായകൻ രഞ്ജിത്തും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഫിഷ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ദുർഗ കൃഷ്ണയാണ് ചിത്രത്തിൽ നായികയാകുന്നത്. സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നതും അനൂപ് മേനോനാണ്.