ഒരുത്തിയുടെ ചിത്രീകരണം ആരംഭിച്ചു
Thursday, January 16, 2020 11:30 AM IST
നവ്യാ നായർ നായികയാകുന്ന ഒരുത്തീ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷം നവ്യ വീണ്ടും തിരശീലയിലേക്ക് മടങ്ങിയെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ. പ്രകാശ് ആണ്. എസ്. സുരേഷ് ബാബുവിന്റേതാണ് കഥയും തിരക്കഥയും.
ഒരു ബോട്ട് കണ്ടക്ടറുടെ കഥാപാത്രത്തെയാണ് സിനിമയിൽ നവ്യാ അവതരിപ്പിക്കുന്നത്. ദ് ഫയർ ഇൻ യു എന്നാണ് സിനിമയുടെ പേരിന്റെ ടാഗ്ലൈൻ. വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ്, മാളവിക മേനോൻ, കൃഷ്ണ പ്രസാദ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബെൻസി നാസറാണ് ചിത്രം നിർമിക്കുന്നത്.