ത്രി​ല്ല​ടി​പ്പി​ക്കാ​ൻ പീ​റ്റ​ർ ഒ​രു​ങ്ങു​ന്നു
Thursday, November 12, 2020 5:31 PM IST
പു​തു​മു​ഖ താ​ര​ങ്ങ​ൾ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന പീ​റ്റ​ർ എ​ന്ന സി​നി​മ ഒ​രു​ങ്ങു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഫോ​ട്ടോ ഷൂ​ട്ട് പൂ​ർ​ത്തി​യാ​യി ചി​ത്രീ​ക​ര​ണ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. പ്ര​ണ​യ​വും കോ​മ​ഡി​യും ഹൊ​റ​റും എ​ല്ലാം കൃ​ത്യ​മാ​യി ചേ​ർ​ത്തു​ള്ള ത്രി​ല്ല​റാ​യി​രി​ക്കും പീ​റ്റ​റെ​ന്ന് അ​ണി​യ​റ ശി​ൽ​പി​ക​ൾ പ​റ​യു​ന്നു.

ന​വാ​ഗ​ത​നാ​യ സി.​കെ. ​ബൈ​ജു​വാ​ണ് പീ​റ്റ​റി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത്. താ​ൻ സ്നേ​ഹി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ണാ​ൻ കൂ​ട്ടു​കാ​ര​നു​മൊ​ത്ത് അ​വ​ളു​ടെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന നാ​യ​ക​നും കൂ​ട്ടു​കാ​ര​നും നേ​രി​ടേ​ണ്ടി വ​രു​ന്ന അ​പ്ര​തീ​ക്ഷി​ത​മായ അനുഭവങ്ങ​ളി​ലൂ​ടെ​യാ​ണ് പീ​റ്റ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. അ​ഭി​ഷേ​ക്, നി​ധി​ൻ, അ​ഖി​ൽ, ആ​ഷി​ക്, ബാ​ൽ​സു, ബ്ലെ​സി തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

വി​നാ​യ​ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഡ്വ.​ ഐ.ആ​ർ. ​അ​ര​വി​ന്ദാ​ക്ഷ​നാ​ണ് പീ​റ്റ​ർ നി​ർ​മി​ക്കു​ന്ന​ത്. ജോ​സ​ഫ് കെ ​വ​ർ​ഗീ​സാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. കെ.​ജെ.​ജോ​മോ​ൻ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.