ധ്യാൻ ശ്രീനിവാസന്റെ കഥയിൽ "പ്രകാശൻ പറക്കട്ടെ'; ഫസ്റ്റ്ലുക്ക് എത്തി
Saturday, November 14, 2020 7:17 PM IST
ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്.
ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ഗുരുപ്രസാദ് ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ ചിത്രസംയോജനവും നിർവഹിക്കുന്നു.