പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത സൂ​പ്പ​ർ സ്റ്റാ​ർ!
Thursday, September 17, 2020 7:15 PM IST
സം​വി​ധാ​യ​ക​ൻ എ​ന്ത് പ​റ​യു​ന്നു​വോ അ​ത് അ​ക്ഷ​രം​പ്ര​തി അ​നു​സ​രി​ക്കു​ന്ന സൂ​പ്പ​ർ​സ്റ്റാ​ർ ആ​യി​രു​ന്നു നി​ത്യ​ഹ​രി​ത​നാ​യ​ക​ൻ പ്രേം​ന​സീ​ർ എ​ന്നു നെ​ടു​മു​ടി വേ​ണു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. പ്രേം ​ന​സീ​ർ എ​ന്ന മ​ഹാ​പ്ര​തി​ഭ​യു​മാ​യി ഒ​ന്നി​ച്ച​ഭി​ന​യ​യി​ച്ച നി​മി​ഷ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്ക​വേ​യാ​ണ് ന​ട​ൻ നെ​ടു​മു​ടി വേ​ണു ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ക​രം​വ​യ്ക്കാ​നി​ല്ലാ​ത്ത ഒ​രേ​യൊ​രു സൂ​പ്പ​ർ​സ്റ്റാ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​വി​ധാ​യ​ക​ൻ എ​ന്ത് പ​റ​യു​ന്നു​വോ അ​ത് അ​ക്ഷ​രം​പ്ര​തി അ​നു​സ​രി​ക്കു​ന്ന വ​ലി​യ താ​ര​മാ​യി​രു​ന്നു പ്രേം ​ന​സീ​ർ. ഏ​താ​ണ്ട് പ​തി​ന​ഞ്ചോ​ളം സി​നി​മ​ക​ളി​ൽ ഞാ​നും ന​സീ​ർ സാ​റും ഒ​ന്നി​ച്ച​ഭി​ന​യി​ച്ചു.

ആ ​അ​നു​ഭ​വ​ത്തി​ൽ നി​ന്ന് പ​റ​യാം ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ വേ​ള​യി​ലും സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​തി​ന​പ്പു​റ​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ന​സീ​ർ സാ​റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടായി​ട്ടി​ല്ല. സം​വി​ധാ​യ​ക​ൻ എ​ന്ത് പ​റ​യു​ന്നു​വോ അ​ത് അ​ക്ഷ​രം​പ്ര​തി അ​നു​സ​രി​ക്കു​ന്ന ഒ​രു വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ന​സീ​ർ സാ​ർ.

സ്വ​ന്തം പ​രി​മി​തി​യെ​ക്കു​റി​ച്ചും സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ ധാ​ര​ണ അ​ദ്ദേ​ഹ​ത്തി​നു​ണ്ടായി​രു​ന്നു. ന​ട​നേ​ക്കാ​ൾ വ​ലി​യ മ​നു​ഷ്യ​നാ​ണ് ന​സീ​ർ സാ​ർ എ​ന്ന് പ​ല​രും തി​രി​ച്ച​റി​യു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. താ​ര​പ്ര​ഭ​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന കാ​ല​ത്തും വി​ട​പ​റ​യും മു​ൻ​പേയി​ലെ വേ​ഷം സ്വീ​ക​രി​ക്കാ​ൻ സാ​ർ ത​യാ​റാ​യ​ത് ആ ​മ​ന​സി​ന്‍റെ നന്മ കൊ​ണ്ടാണ്. ​

വി​ട​പ​റ​യും മു​ൻ​പേയി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ഴാ​ണ് ന​സീ​ർ സാ​റു​മാ​യി ഏ​റെ അ​ടു​ക്കു​ന്ന​ത്. അ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് സി​നി​മ​യോ​ടു​ള്ള സ​മീ​പ​ന​മെ​ന്താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്- നെ​ടു​മു​ടി വേ​ണു വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.