ഓർമകളുടെ ഫ്രെയിമിൽ മായാതെ നിത്യഹരിത നായകൻ
Saturday, January 16, 2021 11:38 AM IST
നി​ത്യ​ഹ​രി​ത നാ​യ​ക​ൻ പ്രേം​ന​സീറി​ന്‍റെ വേ​ർ​പാ​ടി​ന് ഇ​ന്ന് 32 വ​ർ​ഷം. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ആ​ദ്യ സൂ​പ്പ​ർതാ​ര വി​ശേ​ഷ​ണം നേ​ടി​യ ന​ട​ൻ, റൊ​മാന്‍റിക് സ​ങ്ക​ല്പ​ങ്ങ​ൾ​ക്ക്‌ ഇ​ന്നും മാ​തൃ​ക​യാ​യ താ​രം.. അങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. പ്ര​ണ​യവും വി​ര​ഹവും വേ​ദ​നക​ളും സ​മ്മാ​നി​ച്ച അ​ന​ശ്വ​ര ക​ഥാപാ​ത്ര​ങ്ങ​ൾ ഇ​ന്നും സി​നി​മാ​സ്വാദക​ർ​ക്ക് ആ​വേ​ശം ത​ന്നെയാ​ണ്.

1926 ഏ​പ്രി​ൽ ഏഴിന് ​ചി​റ​യി​ൻ​കീ​ഴി​ൽ ഷാ​ഹു​ൽ ഹ​മീ​ദിന്‍റെയും അ​സു​മ ബീ​വിയു​ടെ​യും മ​ക​നാ​യാ​ണ് പ്രേം​ന​സി​റി​ന്‍റെ ജ​ന​നം. നാ​ല് പ​തി​റ്റാ​ണ്ടി​ന​ടു​ത്തു അ​ഭ്ര​പാ​ളി​ക​ളി​ൽ നി​ത്യ വി​സ്മ​യ​ങ്ങൾ സൃ​ഷ്‌​ടി​ച്ച ന​സി​ർ 1989 ജ​നു​വ​രി 16ന് ​ചെ​ന്നൈയി​ൽ യശശരീരനായി.

നാ​ട​കന​ട​നാ​യി തു​ട​ങ്ങി 1951ൽ '​മ​രു​മ​ക'​ളി​ൽ തു​ട​ങ്ങു​ന്നു പ്രേം​ന​സി​റി​ന്‍റെ സി​നി​മാജീ​വി​തം. അ​ന്ന​ത്തെ മി​ക​ച്ച നിർമാണ കമ്പനികളായ ഉ​ദ​യ, മെ​രി​ലാ​ൻ​ഡ്, എ​ക്സ​ൽ ക​മ്പ​നി​ക​ളി​ൽ സ്ഥി​രം ന​ട​ൻ ആ​യി​രു​ന്നു. 'വി​ശ​പ്പി​ന്‍റെ വി​ളി'​മു​ത​ൽ 1989 വ​രെ ജ​ന​കീ​യ താ​ര​ത്തി​ന്‍റെ മു​ഖ​മാ​യി മാ​റി പ്രേം​ന​സി​ർ. അ​വ​സാ​ന ചി​ത്രം "ധ്വ​നി' വ​രെ 672 മ​ല​യാ​ള സി​നി​മ​കളിൽ വേഷമിട്ടു. കൂടാതെ 54 ത​മി​ഴ് ചിത്രങ്ങളിലും 32 ക​ന്ന​ഡ ചിത്രങ്ങളിലും 21 തെ​ലു​ങ്ക് ചിത്രങ്ങളിലും നിത്യഹരിത നായകൻ സാന്നിധ്യമറിയിച്ചു.ചി​ല വ​ർ​ഷ​ങ്ങ​ളി​ൽ 40 ചി​ത്ര​ങ്ങ​ളിൽ വരെ അഭിനയിച്ച് റിക്കാർഡിട്ടു. ക​ട​ത്തനാ​ട​ൻ അ​മ്പാ​ടിയാ​ണ് അ​വ​സാ​ന റി​ലീ​സ് ചി​ത്രം. ബി.​എ​സ്. സ​രോ​ജം, കു​മാ​രി തു​ട​ങ്ങി അം​ബി​ക​വ​രെ നൂറിനടുത്ത് നായികമാർക്കൊപ്പം അഭിനയിച്ചു, അ​തി​ൽ ഷീ​ലയു​മാ​യി റിക്കാർഡ് ജോ​ഡി, ആ​ദ്യ നാ​യി​കയു​ടെ മ​ക​ളു​ടെ നാ​യ​ക​ൻ.. അ​ങ്ങനെ നീ​ളു​ന്നു പ്രേം​ന​സീ​ർ സ​വി​ശേ​ഷ​ത​ക​ൾ.

ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡ് മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ൽ സ്വന്തമാക്കിയ ഈ ​ക​ലാ​കാ​ര​നെ 1983ൽ ​പ​ത്മ​ഭൂ​ഷൺ പു​ര​സ്‌​കാ​രം ന​ൽ​കി രാജ്യം ആ​ദ​രി​ച്ചു. 2013​ൽ ഇ​ന്ത്യ​ൻ സി​നി​മയു​ടെ നൂ​റാം വ​ർ​ഷ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ അ​ൻ​പ​തു പ്ര​മു​ഖ സി​നി​മ​ക്കാ​രു​ടെ പോ​സ്റ്റ​ൽ സ്റ്റാ​മ്പി​ൽ സ്ഥാ​നം നേ​ടി​യ ഏ​ക മ​ല​യാ​ളി പ്രേം ​ന​സീ​ർ ആയി​രു​ന്നു.പ്രേം​ന​സീ​റിന്‍റെ ഓ​ർമയ്ക്കാ​യി 1992മു​ത​ൽ പ്രേം​ന​സി​ർ പു​ര​സ്‌​കാ​രം സം​സ്ഥാ​നം ന​ൽ​കു​ന്നു​ണ്ട്. ഒ​പ്പം ചി​റ​യി​ൻ​കീ​ഴി​ൽ വൈ​കി​യാ​ണെ​ങ്കി​ലും സാം​സ്‌​കാ​രി​ക നി​ല​യ​വും ഉ​യ​രു​ക​യാ​ണ്. സ്നേ​ഹം, വി​ന​യം, ബ​ഹു​മാ​നം പി​ന്നെ വിശാലമായ മനസുമാണ് ഈ അനശ്വര​ന​ട​നെ എ​ന്നും ജ​ന​കീ​യ​നാ​ക്കി​യ​ത്.

പ്രേം​ ടി. നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.