നരച്ച ലുക്കില്‍ പൃഥ്വിരാജ്; ചരിത്രകഥയുമായി കറാച്ചി 81
Sunday, January 26, 2020 7:26 PM IST
പൃഥ്വിരാജിനെ നായകനാക്കി കെ.എസ്. ബാവ ഒരുക്കുന്ന പുതിയ ചിത്രമായ കറാച്ചി 81ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സിനിമാപ്രേമികളെ ഞെട്ടിക്കുന്നത്. മുടി നരച്ച പൃഥ്വിയുടെ കഥാപാത്രമാണ് പോസ്റ്ററിൽ. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ചാരവൃത്തിയുടെ കഥ എന്ന വിശേഷണത്തോടെയാണ് കറാച്ചി 81 അണിയറപ്രവർത്തകർ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനൊപ്പം ടോവിനോ തോമസും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നീക്കത്തെ തകര്‍ക്കാന്‍ ഇന്ത്യ നടത്തിയ ഏറ്റവും വലിയ ചാര ഓപ്പറേഷനാണ് കറാച്ചി 81 പറയുന്നത്. ആന്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. സുജിത്ത് വാസുദേവ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു.