പൃഥ്വിരാജും ലാൽ ജോസും വീണ്ടുമൊന്നിക്കുന്നു
Wednesday, November 13, 2019 11:02 AM IST
അയാളും ഞാനും എന്ന സിനിമയ്ക്കു ശേഷം പൃഥ്വിരാജ്-ലാൽ ജോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത 41ന്റെ വിജയാഘോഷവേളയിലാണ് പുതിയ സിനിമയെക്കുറിച്ച് പൃഥ്വി അറിയിച്ചത്.
സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനിലാണ് 41ന്റെ വിജയം ആഘോഷിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് ലൈവിനിടെയാണ് പുതിയ പ്രൊജക്ടിനെക്കുറിച്ച് പൃഥ്വി അറിയിച്ചത്. പി.ജി. പ്രഗീഷിന്റേതാണ് തിരക്കഥ. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.