കടുവയിൽ പൃഥ്വിക്കൊപ്പം തെന്നിന്ത്യൻ സൂപ്പർതാരവും
Monday, November 11, 2019 10:46 AM IST
പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കടുവ ഒരുങ്ങുന്നത് ബിഗ് ബജറ്റിലാണ്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയ കഥയാണ് ചിത്രം പറയുന്നത്. ജിനു എബ്രഹാമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും സംയുക്തമായി ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. പൃഥ്വിയുടെ കരിയറിലെ ചെലവേറിയ ചിത്രങ്ങളിലൊന്ന് തന്നെയായിരിക്കും കടുവയെന്നാണ് അണിയറപ്രവര്‍ത്തകരും പറയുന്നത്.
പൃഥ്വിക്കൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍ താരവും അണിനിരക്കുന്നുണ്ട്. എന്നാല്‍ ആ താരം ആരാണെന്നുള്ള വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.