വി​ല കു​റ​ച്ചു കാ​ണി​ച്ചു; പൃ​ഥ്വി​രാ​ജി​ന്‍റെ കാ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ത​ട​ഞ്ഞു
Friday, November 8, 2019 1:00 PM IST
ന​ട​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​തി​യ ആ​ഡം​ബ​ര കാ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ത​ട​ഞ്ഞു. കാ​റി​ന്‍റെ യ​ഥാ​ർ​ഥ വി​ല​യി​ൽ നി​ന്നും 30 ല​ക്ഷം രൂ​പ കു​റ​ച്ചു​കാ​ട്ടി ഡീ​ല​ർ ര​ജി​സ്ട്രേ​ഷ​ന് ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മോ‌​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ര​ജി​സ്ട്രേ​ഷ​ൻ ത​ട​ഞ്ഞ​ത്.

എ​റ​ണാ​കു​ളം ആ​ർ​ടി ഓ​ഫീ​സി​ൽ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ കാ​റി​ന്‍റെ വി​ല 1.34 കോ​ടി എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ന്‍റെ യ​ഥാ​ർ​ഥ വി​ല 1.64 കോ​ടി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ത​ട​ഞ്ഞ​ത്.

എ​ന്നാ​ൽ സെ​ലി​ബ്രി​റ്റി ഡി​സ്കൗ​ണ്ട് ഇ​ന​ത്തി​ൽ വി​ല കു​റ​ച്ചു​വെ​ന്നാ​ണ് ഡീ​ല​ർ പ​റ​യു​ന്ന​ത്. ഡി​സ്കൗ​ണ്ട് ന​ൽ​കി​യാ​ലും ആ​ഡം​ബ​ര കാ​റു​ക​ൾ​ക്ക് യ​ഥാ​ർ​ഥ വി​ല​യു​ടെ 21 ശ​ത​മാ​നം നി​കു​തി​യാ​യി അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് നി​യ​മം.

ഇ​നി​യും ഒ​മ്പ​ത് ല​ക്ഷം രൂ​പ​കൂ​ടി അ​ട​യ്ക്കാ​തെ ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​കു​തി​യി​ള​വി​നാ​യി ഡീ​ല​ർ ബി​ല്ലി​ൽ തി​രു​ത്ത​ൽ ന​ട​ത്തി​യ​ത് പൃ​ഥ്വി അ​റി​യ​ണ​മെ​ന്നി​ല്ല​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.