വിവാഹമോചനം വേദനിപ്പിച്ചു
Wednesday, June 17, 2020 1:25 PM IST
വിവാഹമോചനം തന്നെ മാനസികമായി വളരെയേറെ തളർത്തിയെന്ന് നടി പ്രിയ രാമൻ. കുടുംബജീവിതത്തിൽ അഭിപ്രായഭിന്നതകൾ ഉടലെടുത്തതോടെയാണ് വിവാഹമോചനം വേണ്ടിവന്നത്. അന്ന് ഒരുപാട് കരയുകയും മാനസിക സമ്മർദം അനുഭവിക്കുകയും ചെയ്തു.
ബന്ധങ്ങൾ മുറിയുന്പോൾ വേദന ഉണ്ടാകും. പക്ഷെ പിന്നീട് അതെല്ലാം താൻ മറികടന്നെന്നും പ്രിയാ രാമൻ പറയുന്നു. നടൻ രഞ്ജിത്തുമായുള്ള വിവാഹത്തോടെ ചലച്ചിത്രരംഗത്തു നിന്ന് പിന്മാറിയ പ്രിയാരാമൻ വിവാഹമോചനത്തിനുശേഷം മിനിസ്ക്രീനിൽ സജീവമായി.
1993-ൽ രജനീകാന്ത് നായകനായ വള്ളി എന്ന ചിത്രത്തിലൂടെയാണ് പ്രിയാരാമൻ അഭിനയരംഗത്തെത്തിയത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും പ്രിയാരാമൻ അഭിനയിച്ചിട്ടുണ്ട്.