"മലയാളത്തിൽ ഒരു നിർമാതാവും വിളിക്കാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു'
Sunday, September 19, 2021 6:57 PM IST
മലയാളത്തിലും ബോളിവുഡിലും ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. ഒരുസമയത്ത് ഏറ്റവും വിലയേറിയ സംവിധായകനും കൂടിയായിരുന്നു അദ്ദേഹം. തന്റെ സുഹൃത്ത് കൂടിയായ മോഹൻലാലിനൊപ്പം ഒരു ഹിറ്റ് കൂട്ടുകെട്ട് ഉണ്ടാക്കിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ തീയറ്ററുകളിൽ നിറഞ്ഞോടി.
അതേസമയം, തന്റെ പരാജയസമയത്തെക്കുറിച്ച് പറയുകയാണ് പ്രിയദർശൻ. മൂന്നു പ്രവശ്യം കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് കരിയർ താഴേക്ക് പോയതെന്നും മലയാളത്തിൽ ഒരു നിർമാതാവും തന്നെ വിളിക്കാതിരുന്ന ഒരു സമയം ഉണ്ടായിരുന്നുവെന്നും പ്രിയൻ ഓർമിക്കുന്നു.
ആ സമയത്താണ് തമിഴിലും തെലുങ്കിലും പോയി സിനിമ എടുത്തത്. അതിന് ശേഷം എടുത്ത ചിത്രമായിരുന്നു കിലുക്കം. ഇതുപോലെ തന്നെ ഹിന്ദിയിലും വലിയ പരാജയം സംഭവിച്ചു. ബോളിവുഡിൽ നിന്ന് പുറത്താവാൻ ഇരുന്ന സമയത്തായിരുന്നു 'പൂച്ചയ്ക്കൊരു മൂക്കൂത്തി' 'ഹംഗാമ' വീണ്ടും തന്നെ സഹായിച്ചത്. അവിടെ നിന്ന് തുടർച്ചെ ഹിറ്റുകളുണ്ടായി. അങ്ങനെ ജീവിതത്തിൽ മൂന്ന് തവണ പരാജയമുണ്ടായെന്നും പ്രിയദർശൻ പറയുന്നു.