പുഷ്പ 2 ഒടിടി അവകാശം വിറ്റുപോയത് 275 കോടിക്ക്; ഇത്തവണ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയത്!
Thursday, April 18, 2024 3:12 PM IST
അല്ലു അർജുൻ ചിത്രം പുഷ്പ 2വിന്റെ ഡിജിറ്റൽ അവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. 275 കോടിക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് നേടിയതെന്നാണ് റിപ്പോർട്ട്. നേരത്തെ പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈമിനായിരുന്നു.
രാജമൗലി ചിത്രം ആർആർആർ ആണ് ഇതിനു മുൻപ് റിക്കാർഡ് തുകയ്ക്ക് വിറ്റുപോയ ചിത്രം. 175 കോടിക്കായിരുന്നു ആർആർആറിന്റെ ഡിജിറ്റൽ അവകാശം വിറ്റുപോയത്.
സിനിമയുടെ നോർത്ത് ഇന്ത്യൻ തിയറ്റർ വിതരണാവകാശം വിറ്റുപോയത് 200 കോടിക്ക് രൂപയ്ക്കെന്നും റിപ്പോർട്ട് ഉണ്ട്. എഎ ഫിലിംസിന്റെ ഉടമ അനിൽ തടാനിയാണ് വിതരണാവകാശം നേടിയത്.
ഇതോടെ റിലീസിനു മുമ്പ് തന്നെ പ്രി ബിസിനസിലൂടെ ചിത്രം നേടിയത് 475 കോടി രൂപയാണ്. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക.