വീണ്ടും രാജമൗലി തരംഗം; ആർആർആർ മോഷൻ പോസ്റ്റർ
Wednesday, March 25, 2020 2:12 PM IST
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആർആർആർ. രാംചരൺ തേജ, ജൂനിയർ എൻടിആർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു.
കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള മോഷൻ പോസ്റ്റർ ആണ് പുറത്തിറക്കിയിരിക്കുന്നത്. രാജമൗലി തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. സ്വാതന്ത്ര സമര സേനാനികളായ അല്ലൂരി സീതരാമരാജു, കോമരം ഭീം എന്നിവരുടെ കഥയാണ് സിനിമ പറയുന്നത്.
അക്ഷയ് കുമാര്‍, ആലിയ ഭട്ട്, റേ സ്റ്റീവെന്‍സണ്‍, ഒലിവിയ മോറിസ്, ആലിസണ് ഡൂഡി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.