ഏ​പ്രി​ൽ ഫൂ​ൾ! മോ​ഹ​ൻ​കു​മാ​ർ ഫാ​ൻ​സി​നെ​തി​രാ​യ രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ പ​രാ​തി​യി​ൽ ട്വി​സ്റ്റ്
Friday, April 2, 2021 6:05 PM IST
മോ​ഹ​ന്‍​കു​മാ​ര്‍ ഫാ​ന്‍​സ് എ​ന്ന സി​നി​മ​യ്ക്കും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രേ കേ​സ് കൊ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ച് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ന്‍ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റ് വാ​ർ​ത്ത​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ഒ​രു സീ​ൻ ത​ന്നെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ഹു​ൽ ഈ​ശ്വ​ർ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ജി​സ് ജോ​യ്, ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ പോ​സ്റ്റി​ട്ട​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഏ​പ്രി​ൽ ഫൂ​ൾ ആ​യി​രു​ന്നെ​ന്ന് വെ​ളി​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ. സം​വി​ധാ​യ​ക​ന്‍ ജി​സ് ജോ​യ്, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, സൈ​ജു കു​റു​പ്പ് അ​ട​ക്കം എ​ല്ലാ​വ​ര്‍​ക്കും ന​ന്മ നേ​രു​ന്നു​വെ​ന്നും രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ഫേ​സ്ബു​ക്ക് ലൈ​വി​ൽ പ​റ​ഞ്ഞു.

ജി​സ് ജോ​യ് കു​റ​ച്ചു നേ​ര​ത്തേ​ക്കെ​ങ്കി​ലും ടെ​ന്‍​ഷ​ന്‍ അ​ടി​ച്ചു എ​ന്ന് അ​റി​യാം. ഏ​പ്രി​ല്‍ ഫൂ​ള്‍ സ്പി​രി​റ്റി​ല്‍ എ​ടു​ക്ക​ണം എ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്നു​വെ​ന്നും രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​റ​ഞ്ഞു. താ​നും മു​ത്ത​ശ്ശി ദേ​വ​കി, അ​മ്മ മ​ല്ലി​ക, ദീ​പ, യാ​ഗ് എ​ന്നി​വ​രു​മാ​യി ആ​ണ് ഈ ​സി​നി​മ ക​ണ്ട​തെ​ന്നും ന​ല്ല കു​ടും​ബ ചി​ത്ര​മാ​ണി​തെ​ന്നും രാ​ഹു​ല്‍ ഈ​ശ്വ​ര്‍ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.