റാണ ദഗുപതി മാർത്താണ്ഡവർമ ആവും
Tuesday, February 18, 2020 9:55 AM IST
കെ മധുവിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിൽ മാർത്താണ്ഡവർമയായി റാണ ദഗുപതി അഭിനയിക്കുമെന്ന് റിപ്പോർട്ട്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ദ് കിങ് ഓഫ് ട്രാവൻകൂർ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
ബാഹുബലിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് റാണ ദഗുപതി. ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ.
കുളച്ചൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മാർത്താണ്ഡവർമ്മയുടെ ജീവിതത്തിലെ ഒട്ടനവധി മുഹൂർത്തങ്ങൾ അനാവരണം ചെയ്യപ്പെടും. പീറ്റർ ഹെയ്നാവും യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും ഒരുക്കുന്നത്.