ബോ​ളി​വു​ഡ് താ​രം ര​ൺ​ദീ​പ് ഹൂ​ഡ വി​വാ​ഹി​ത​നാ​യി; വ​ധു മ​ണി​പ്പു​ർ സ്വ​ദേ​ശി​നി ലി​ൻ
Thursday, November 30, 2023 1:51 PM IST
ബോ​ളി​വു​ഡ് താ​രം ര​ൺ​ദീ​പ് ഹൂ​ഡ വി​വാ​ഹി​ത​നാ​യി. ന​ടി​യും മോ​ഡ​ലു​മാ​യ ലി​ൻ ലെ​യ്ഷ​റാം ആ​ണ് വ​ധു. ഇം​ഫാ​ലി​ൽ വ​ച്ച് മെ​യ്തി ആ​ചാ​ര​പ്ര​കാ​രം ന​ട​ന്ന വി​വാ​ഹ​ത്തി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

പ​ര​മ്പ​രാ​ഗ​ത മ​ണി​പ്പു​രി വേ​ഷ​ത്തി​ലാ​ണ് വ​ധൂ​വ​ര​ന്‍​മാ​ര്‍ എ​ത്തി​യ​ത്. വ​ധു ലി​ൻ മ​ണി​പ്പു​ർ സ്വ​ദേ​ശി​നി​യാ​ണ്. മ​ണി​പ്പൂ​രി​ലെ ഇം​ഫാ​ലി​ലെ ചും​താം​ഗ് ഷ​ണാ​പ്പും​ഗ് റി​സോ​ര്‍​ട്ടി​ലാ​ണ് വി​വാ​ഹ ച​ട​ങ്ങ് ന​ട​ന്ന​ത്.

ക​ട്ടി​യു​ള്ള തു​ണി​യും മു​ള​യും കൊ​ണ്ട് നി​ർ​മി​ച്ച പൊ​ള്ളോ​യ് എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന പ​ര​മ്പ​രാ​ഗ​ത വേ​ഷ​മാ​ണ് ലി​ന്‍ ധ​രി​ച്ച​ത്. സി​നി​മ​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി മും​ബൈ​യി​ൽ വി​വാ​ഹ വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കും.



ന​സി​റു​ദ്ദീ​ന്‍ ഷാ​യു​ടെ ഡ്രാ​മ ഗ്രൂ​പ്പി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്.

മ​ണ്‍​സൂ​ണ്‍ വെ​ഡിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ല്‍ എ​ത്തി​യ ര​ണ്‍​ദീ​പ്, വ​ണ്‍​സ് അ​പ്പോ​ണ്‍ എ ​ടൈം ഇ​ന്‍ മും​ബൈ, സാ​ഹെ​ബ്, ബി​വി ഔ​ര്‍ ഗ്യാം​ഗ്സ്റ്റ​ർ, രം​ഗ് റ​സി​യ, ജി​സം 2 എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.