"ക​ടു​വ' റി​ലീ​സ് മാ​റ്റി
Wednesday, June 29, 2022 7:31 PM IST
കൊ​ച്ചി: പൃ​ഥ്വി​രാ​ജ്-​ഷാ​ജി കൈ​ലാ​സ് ചി​ത്രം "ക​ടു​വ'​യു​ടെ റി​ലീ​സ് ജൂ​ലൈ ഏ​ഴി​ലേ​ക്കു മാ​റ്റി​യ​താ​യി നി​ര്‍​മാ​താ​വ് ലി​സ്റ്റ​ണ്‍ സ്റ്റീ​ഫ​ന്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മ​ല​യാ​ളം, ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ല്‍ ചി​ത്രം റി​ലീ​സ് ചെ​യ്യും.

എ​ട്ടു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ടു​വ തി​ക​ച്ചും ഒ​രു മാ​സ് ആ​ക്‌​ഷ​ന്‍ എ​ന്‍റ​ര്‍​ടൈ​ന​ര്‍ ആ​ണെ​ന്ന് പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു. നൂ​റു ശ​ത​മാ​ന​വും ഒ​രു ഷാ​ജി കൈ​ലാ​സ് ചി​ത്ര​മാ​ണി​ത്.

മാ​സ് ചി​ത്ര​ങ്ങ​ള്‍ കാ​ണാ​ൻ അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളെ ആ​ശ്ര​യി​ക്ക​ണം എ​ന്ന രീ​തി മാ​റാ​ന്‍ ക​ടു​വ ഒ​രു തു​ട​ക്ക​മാ​കു​മെ​ന്നും റി​യ​ലി​സ്റ്റി​ക് ചി​ത്ര​ങ്ങ​ള്‍ ചെ​യ്യു​ന്ന​തോ​ടൊ​പ്പം വ​ര്‍​ഷ​ത്തി​ലൊ​രു മാ​സ് സി​നി​മ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

പാ​ലാ സ്വ​ദേ​ശി ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ച​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജോ​സ​ഫ് ചാ​ണ്ടി​യെ​ന്ന ശ​ക്ത​നാ​യ വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന​ത് വി​വേ​ക് ഒ​ബ്‌​റോ​യ് ആ​ണ്. സി​നി​മ​യെ ഇ​ത്ര​യ​ധി​കം സ്‌​നേ​ഹി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന പൃ​ഥ്വി​ക്കൊ​പ്പം ജോ​ലി ചെ​യ്യു​ന്ന​ത് വ​ലി​യ ഒ​രു അ​നു​ഭ​വ​മാ​ണെ​ന്ന് വി​വേ​ക് ഒ​ബ്‌​റോ​യ് പ​റ​ഞ്ഞു.

സം​യു​ക്ത മേ​നോ​നാ​ണ് നാ​യി​ക. സാ​യി​കു​മാ​ർ, സി​ദ്ദി​ഖ്, ജ​നാ​ര്‍​ദ​ന​ൻ, വി​ജ​യ​രാ​ഘ​വ​ൻ, അ​ജു വ​ര്‍​ഗീ​സ്, അ​ർ​ജു​ൻ അ​ശോ​ക​ൻ, രാ​ഹു​ല്‍ മാ​ധ​വ്, കൊ​ച്ചു​പ്രേ​മ​ൻ, സീ​മ, പ്രി​യ​ങ്ക തു​ട​ങ്ങി വ​മ്പ​ന്‍ താ​ര​നി​ര​യു​മാ​യാ​ണ് ചി​ത്ര​മെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.