റ​ണ്ണൗ​ട്ട്! ക​ങ്ക​ണ​യു​ടെ അ​ക്കൗ​ണ്ട് പൂ​ട്ടി​യ​തി​ൽ സ​ന്തോ​ഷം: റി​മ
Monday, May 10, 2021 6:48 PM IST
ബോ​ള്‍​ഡാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ന​ടി​യും നി​ര്‍​മാ​താ​വു​മാ​യ റി​മ ക​ല്ലി​ങ്ക​ല്‍. ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണൗ​ത്തി​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ട്ട് സ​സ്പെ​ന്‍​ഡ് ചെ​യ്ത​തി​നെ കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് റി​മ ക​ല്ലി​ങ്ക​ല്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു റി​മ​യു​ടെ പ്ര​തി​ക​ര​ണം.

പ്ര​തീ​ക്ഷ ക​ണ്ടെ​ത്താ​ന്‍ നി​ങ്ങ​ളെ എ​ന്താ​ണ് സ​ഹാ​യി​ക്കു​ന്ന​ത് എ​ന്ന് റി​മ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ചോ​ദി​ച്ചി​രു​ന്നു. ട്വി​റ്റ​ര്‍ ക​ങ്ക​ണ​യു​ടെ അ​ക്കൗ​ണ്ട് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത് എ​ന്നാ​യി​രു​ന്നു ഇ​തി​ന് ഒ​രാ​ള്‍ ന​ല്‍​കി​യ മ​റു​പ​ടി. ഈ ​മ​റു​പ​ടി ത​ന്‍റെ സ്റ്റോ​റി​യി​ല്‍ പോ​സ്റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് അ​ക്കൗ​ണ്ട് പൂ​ട്ടു​ന്ന ന​ട​പ​ടി​യോ​ടു​ള്ള ത​ന്‍റെ കാ​ഴ്ച​പ്പാ​ടും റി​മ പ​ങ്കു​വ​ച്ച​ത്.

റ​ണ്‍ ഔ​ട്ട് എ​ന്ന പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​ങ്ക​ണ​യു​ടെ അ​ക്കൗ​ണ്ട് പൂ​ട്ടി​യ​തി​ല്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച റി​മ, ഇ​ത്ത​രം അ​ധി​കാ​ര പ്ര​യോ​ഗ​ങ്ങ​ളെ താ​ന്‍ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

ക​ങ്ക​ണ​യു​ടെ അ​ക്കൗ​ണ്ട് പൂ​ട്ടി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ങ്കി​ലും അ​ക്കൗ​ണ്ടു​ക​ള്‍ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളോ​ട് എ​നി​ക്ക് എ​തി​ര്‍​പ്പു​ക​ളു​ണ്ട്. ന​മു​ക്കാ​ര്‍​ക്കെ​തി​രേ​യും ഇ​തേ ന​ട​പ​ടി​ക​ളു​ണ്ടാ​കാം - റി​മ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.