കലാകാരനെ വിലക്കാൻ ആർക്കാണ് അവകാശം: റോഷൻ ആൻഡ്രൂസ്
Sunday, February 23, 2020 12:17 PM IST
ഒരു കലാകാരനെ വിലക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും ഒരു സംഘടനയെയും എന്റെ സിനിമയില്‍ ഇടപെടാന്‍ ഞാന്‍ സമ്മതിക്കില്ലെന്നും നടനും സംവിധായകനുമായ റോഷന് ആന്‍ഡ്രൂസ്. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം മനസ് തുറന്നത്. 23 വര്‍ഷങ്ങളായി സിനിമയെ അടുത്തറിയാവുന്ന ആളാണ് ഞാൻ. ഇതൊന്നും നീതീകരിക്കാന്‍ സാധിക്കുന്ന കാര്യങ്ങളല്ല.
സിനിമ മേഖലയിലെ വിലക്കുകളാണ് എന്നെ അമ്പരപ്പിക്കുന്നത്. കലാകാരനെ വിലക്കാന്‍ ആര്‍ക്കാണ് സാധിക്കുക. ഒരു കലാകാരന്റെ തൊഴിലിനെ നിര്‍ത്തിക്കുക ഇതൊന്നും നീതികരിക്കാനാകില്ല. ചര്‍ച്ച ചെയ്യാം, പ്രശ്നങ്ങളും തെറ്റുകളും ചൂണ്ടിക്കാട്ടാം. ഡിസിപ്ലിന്‍ ഉണ്ടാക്കാം. എന്നാല്‍ വിലക്കാന്‍ പാടില്ല. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരം വിലക്കുകളേപ്പറ്റി നമ്മള് കേട്ടിട്ടില്ല. ഇതാണ് മലയാള സിനിമയിലെ മാറ്റം.
ലഹരിയെക്കുറിച്ച് പറയുന്നു. ഒരു വ്യക്തിയുടെ സ്വാതന്ത്രത്തിന്മേല് കൈ കടത്താന്‍ ആര്‍ക്കും കഴിയില്ല. കലാകാരന്മാരൊക്കെ മാന്യമായി ജീവിക്കുന്നവര്‍ ആണ്. എന്റെ സിനിമയില്‍ ആവശ്യമുള്ളതാരാണോ അവരെ വച്ച് ഞാന്‍ അഭിനയിപ്പിക്കും. ഒരാള്‍ക്കും ഒരു സംഘടനയെയും എന്റെ സിനിമയില്‍ ഇടപെടാന്‍ ഞാന്‍ സമ്മതിക്കില്ല. തിലകന് ചേട്ടനെതിരെ എതിര്‍പ്പുണ്ടായിരുന്ന സമയം അദ്ദേഹത്തെ വച്ച് ഇവിടം സ്വര്‍ഗമാണ് സിനിമയില്‍ ഞാന്‍ അഭിനയിപ്പിച്ചിട്ടുണ്ട്. റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.