അന്ന് ആശ്വസിപ്പിച്ചത് ഭാര്യ: മനസ് തുറന്ന് സൈജു കുറുപ്പ്
Saturday, December 12, 2020 12:14 PM IST
ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച നടനാണ് സൈജു കുറുപ്പ്. ചെറുതും വലുതുമായ നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ നടൻ സിനിമയിലെ തന്റെ തുടക്ക കാലത്തെ അനുഭവം പറയുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"എന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ജോഷി സർ സംവിധാനം ചെയ്തു ദീലിപേട്ടൻ നായകനായ ലയണ്‍. ആ സിനിമ കാണാൻ ഞാൻ കുടുംബവുമായി തിയറ്ററിൽ പോയി. പക്ഷേ എന്നെ വിഷമിപ്പിക്കുന്ന അനുഭവമാണ് അവിടെയുണ്ടായത്. എന്നെ സ്ക്രീനിൽ കാണിച്ചപ്പോൾ തിയറ്ററിലുണ്ടായിരുന്ന ചിലർ കൂവി. അതു കേട്ട് മാനസികമായി തളർന്ന എന്നെ എന്റെ ഭാര്യയാണ് ആശ്വസിപ്പിച്ചത്'. സൈജു കുറുപ്പ്.