നിഗൂഢത നിറച്ച് കമല; രണ്ടാമത്തെ പോസ്റ്റർ എത്തി
Sunday, October 13, 2019 10:06 AM IST
രഞ്ജിത് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്നസ കമലയുടെ രണ്ടാമത്തെ പോസ്റ്റർ എത്തി. ഒരാളുടെ ജീവിതത്തിൽ 36 മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. അജു വർഗീസാണ് നായകൻ.
ത്രില്ലർ ഗണത്തിലാണ് സിനിമയൊരുക്കുന്നത്. പ്രേതം 2വിന് ശേഷം രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. നവംബറിൽ ചിത്രം തീയറ്ററുകളിലെത്തും.