ആ കഥയിൽ സത്യം 60 ശതമാനം മാത്രം: ഷക്കീല
Thursday, January 21, 2021 3:06 PM IST
തന്റെ ജീവിതകഥ പറഞ്ഞ ഷക്കീല എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി നടി ഷക്കീല. സിനിമയുടെ എത്തിക്സിനായി വരുത്തിയ മാറ്റങ്ങളിൽ ഒട്ടും സന്തോഷമില്ല. ഇതിൽ അറുപത് ശതമാനം മാത്രമാണ് സത്യം. ഒരഭിമുഖത്തിൽ ഷക്കീല പറഞ്ഞു.
യഥാർഥ സംഭവങ്ങളിൽ കുറെയധികം മാറ്റം വരുത്തിയാണ് സിനിമയെടുത്തിട്ടുള്ളത്. സിനിമയെടുക്കുന്നവർക്കും സന്പാദിക്കണമല്ലോയെന്ന് ഓർക്കുന്പോൾ കുഴപ്പമില്ല- ഷക്കീല വ്യക്തമാക്കി. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ റിച്ച ഛദ്ദയാണ് ഷക്കീലയായെത്തിയത്.
പങ്കജ് ത്രിപാഠി, മലയാളി താരം രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. സമ്മി നൻവാനി, സഹിൽ നൻവാനി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.